ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം

From Wikipedia, the free encyclopedia

ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം

മുംബൈയിൽ ബൈക്കുളയിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം. മുംബൈ നഗരത്തിലെ ഏറ്റവും പഴക്കമേറിയ മ്യൂസിയമാണ് ഇത്. 1855-ൽ പണികഴിപ്പിക്കപ്പെട്ട ഈ മ്യൂസിയത്തിന്റെ പഴയ പേര് വിക്റ്റോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം എന്നായിരുന്നു [1].

വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
ഡോ. ഭാവു ദാജി ലാഡ് സിറ്റി മ്യൂസിയം
( പഴയ പേര് വിക്റ്റോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം)
Thumb
ഡോ. ഭാവു ദാജി ലാഡ് മ്യൂസിയത്തിന്റെ മുൻവശം
Thumb
ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം
സ്ഥാനം, മുംബൈയിൽ
സ്ഥാപിതംമേയ് 2, 1872
സ്ഥാനംബൈക്കുള, മുംബൈ
നിർദ്ദേശാങ്കം18.979472°N 72.834806°E / 18.979472; 72.834806
Directorതസ്നീം സക്കറിയ മേത്ത
വെബ്‌വിലാസംhttp://www.bdlmuseum.org/
അടയ്ക്കുക

ചരിത്രം

എൽഫിൻസ്റ്റൺ പ്രഭുവാണ് 1855-ൽ ബോംബേയിൽ ആദ്യമായി ഒരു മ്യൂസിയം സ്ഥാപിച്ചത്. 1857-ൽ ഈ മ്യൂസിയം അടക്കുകയും കാഴ്ചവസ്തുക്കളൊക്കെ ടൗൺഹാളിലേക്ക് മാറ്റുകയും ചെയ്തു. 1858-ൽ ജോർജ്ജ് ബേഡ്വുഡ് മ്യൂസിയം ക്യൂറേറ്ററായി നിയമിതനായി. അദ്ദേഹം മ്യൂസിയത്തിനായി ഒരു കെട്ടിടം പണിയുവാനുള്ള ധനസമാഹരണത്തിന് വേണ്ടി ഭാവു ദാജി ലാഡ്, ജഗന്നാഥ് ശങ്കർസേഠ് എന്നീ പ്രമുഖരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. 1862-ൽ ഈ കെട്ടിടത്തിന് തറക്കല്ലിട്ടു. ഡേവിഡ് സസ്സൂൺ, ജംഷേട്ജി ജീജീഭായ് തുടങ്ങിയ വ്യവസായികളും ഇതിന്റെ രക്ഷാധികാരികളായി രംഗത്ത് വന്നു. 1871-ലാണ് ഇതിന്റെ പണി പൂർത്തിയായത്. 1872 മേയ് 2-ന് ഇത് പൊതുജനങ്ങൾക്കായി തുറന്നു. 1975-ൽ ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

2003-2007 കാലഘട്ടത്തിൽ ഈ മ്യൂസിയം നവീകരിക്കപ്പെട്ടു.

കാഴ്ചവസ്തുക്കൾ

ഏതാണ്ട് 3500-ൽ പരം വസ്തുക്കൾ ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. മുംബൈയുടെയും പരിസരപ്രദേശങ്ങളുടെയും ചരിത്രവുമായി ബന്ധപ്പെട്ടവയാണ് പലതും. നാണയങ്ങൾ, മെഡലുകൾ, ഫോട്ടോകൾ, ഭൂപടങ്ങൾ, ആയുധങ്ങൾ, കൂടാതെ മൃഗക്കൊമ്പ്, അരക്ക്, വിവിധ ലോഹങ്ങൾ മുതലായവയിൽ സൃഷ്ടിച്ച കൗതുകവസ്തുക്കളും ഇവിടെയുണ്ട്[2].

ചിത്രശാല

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.