ഡോബർമാൻ പിൻഷർ
ജർമണിയിൽനിനുള്ള കറുത്ത നിറത്തിലുള്ള ഒരു ഇനം നായ / From Wikipedia, the free encyclopedia
വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡോബർമാൻ പിൻഷർ. സാധാരണ ഈ ജനുസ്സ് ഡോബർമാൻ എന്നറിയപ്പെടുന്നു. ഡോബർമാൻ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു.