![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9a/Bedford_gardens.jpg/640px-Bedford_gardens.jpg&w=640&q=50)
ഡൊറോത്തി റിച്ചാർഡ്സൺ
ബ്രിട്ടീഷ് എഴുത്തുകാരിയും പത്രപ്രവർത്തകയും / From Wikipedia, the free encyclopedia
ബ്രിട്ടീഷ് എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്നു ഡൊറോത്തി മില്ലർ റിച്ചാർഡ്സൺ (ജീവിതകാലം :17 മെയ് 1873 - 17 ജൂൺ 1957). അവർ 1915 നും 1967 നും ഇടയിൽ പ്രസിദ്ധീകരിക്കപ്പെട്ട 13 അർദ്ധ-ആത്മകഥാ നോവലുകളുടെ ഒരു പരമ്പരയായ പിൽഗ്രിമേജ് ന്റെ രചയിതാവ് ആയിരുന്നു. റിച്ചാർഡ്സൺ അവയെ ഒരു കൃതിയുടെ അധ്യായങ്ങളായി കണ്ടുവെങ്കിലും ഇതിനെ ഒരു ആഖ്യാന സാങ്കേതികതയായി ഉപയോഗിച്ച ആദ്യകാല ആധുനിക നോവലിസ്റ്റുകളിൽ ഒരാളായിരുന്നു അവർ. സ്ത്രീ അനുഭവങ്ങളുടെ പ്രാധാന്യവും വ്യതിരിക്തമായ സ്വഭാവവും പിൽഗ്രിമേജ് എന്ന കൃതിയിൽ റിച്ചാർഡ്സൺ ഊന്നിപ്പറയുന്നു. പിൽഗ്രിമേജ് എന്ന ശീർഷകം "കലാകാരന്റെ യാത്ര ... സ്വയം തിരിച്ചറിവിലേക്ക് മാത്രമല്ല കൂടുതൽ പ്രായോഗികമായി ഒരു അതുല്യമായ സൃഷ്ടിപരമായ രൂപത്തിന്റെയും ആവിഷ്കാരത്തിന്റെയും കണ്ടെത്തലിനെ സൂചിപ്പിക്കുന്നു".[1]
വസ്തുതകൾ ഡൊറോത്തി റിച്ചാർഡ്സൺ, ജനനം ...
ഡൊറോത്തി റിച്ചാർഡ്സൺ | |
---|---|
![]() ബെഡ്ഫോർഡ് സ്ക്വയർ, ബ്ലൂംസ്ബറി. ലണ്ടനിലെ ബ്ലൂംസ്ബറി എന്ന സ്ഥലത്താണ് റിച്ചാർഡ്സൺ തന്റെ എഴുത്ത് ജീവിതം ആരംഭിച്ചത്. | |
ജനനം | (1873-05-17)17 മേയ് 1873 ആബിംഗ്ഡൺ, ഇംഗ്ലണ്ട് |
മരണം | 17 ജൂൺ 1957(1957-06-17) (പ്രായം 84) ബെക്കൻഹാം, കെന്റ്, ഇംഗ്ലണ്ട് |
അന്ത്യവിശ്രമം | ബെക്കൻഹാം |
തൊഴിൽ | നോവലിസ്റ്റ് പത്രപ്രവർത്തക |
Genre | നോവൽ |
സാഹിത്യ പ്രസ്ഥാനം | മോഡേണിസം |
ശ്രദ്ധേയമായ രചന(കൾ) | പിൽഗ്രിമേജ് |
പങ്കാളി | അലൻ ഒഡിൽ |
അടയ്ക്കുക