അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
ഡൊറോത്തി മിഷേൽ പ്രൊവിൻ (ജീവിതകാലം: ജനുവരി 20, 1935 - ഏപ്രിൽ 25, 2010) ഒരു ഗായിക, നർത്തകി, നടി എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തയായ ഒരു അമേരിക്കൻ വ്യക്തിത്വമായിരുന്നു.[1] 1935 ൽ തെക്കൻ ഡക്കോട്ടയിലെ ഡെഡ്വുഡ് എന്ന സ്ഥലത്ത് ഭൂജാതയായ ഡൊറോത്തി പ്രോവിൻ വാഷിംഗ്ടൺ സംസ്ഥാനത്തെസിയാറ്റിലിലാണ് തൻറെ ബാല്യകാലം കഴിച്ചുകൂട്ടിയത്. 1958 ൽ പ്രശസ്ത നിർമ്മാണക്കമ്പനിയായിരുന്ന വാർണർ ബ്രദേഴ്സുമായി ഒരു കരാറിലേർപ്പെട്ടതിനുശേഷം ബോണി പാർക്കർ സ്റ്റോറി എന്ന ചലച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ഇതിനേത്തുടർന്ന് ടെലിവിഷൻ പരമ്പരകളിൽ നിരവധി വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 1960 കളിൽ, ദി അലാസ്കൻസ്, ദി റോറിംഗ് 20 പോലുള്ള ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ഡൊറൊത്തി പ്രോവിന്റെ പ്രധാന കഥാപാത്രങ്ങളിൽ ഗുഡ് നെയ്ബർ സാം (1964), ദാറ്റ് ഡാർൺ ക്യാറ്റ്! (1965), കിസ് ദി ഗേൾസ് ആന്റ് മേക്ക് ദെം ഡൈ (1966), ഹുസ് മൈൻഡിംഗ് ദി മിന്റ്? (1967), നെവർ എ ഡൾ മൊമെന്റ് (1968) എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ഉൾപ്പെടുന്നു. 1968 ൽ ചലച്ചിത്ര-ടെലിവിഷൻ മേഖലയിലെ സംവിധായകനായിരുന്ന റോബർട്ട് ഡേയെ വിവാഹം കഴിച്ച പ്രൊവിൻ മിക്കവാറും അഭിനയരംഗത്തുനിന്നു വിരമിച്ചതായി പറയാം. 2010 ഏപ്രിൽ 25 ന് വാഷിംഗ്ടണിലെ ബ്രെമെർട്ടണിൽവച്ച് എംഫസിമ രോഗം ബാധിച്ചാണ് അവർ മരണമടഞ്ഞത്.
തെക്കൻ ഡക്കോട്ടയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഡെഡ്വുഡിൽ വില്യം, ഐറിൻ പ്രൊവിൻ എന്നിവരുടെ പുത്രിയായി ജനിച്ച പ്രൊവിൻ, മാതാപിതാക്കൾ നിശാക്ലബ്ബ് നടത്തിയിരുന്ന വാഷിംഗ്ടണിലെ സിയാറ്റിലിലാണ് വളർന്നത്.[2][3] സിയാറ്റിലിലെ വാഷിംഗ്ടൺ സർവകലാശാലയിൽ വിദ്യാഭ്യാസത്തിനു ചേർന്ന പ്രോവിൻ 1957 ൽ തിയേറ്റർ ആർട്സ് എന്ന വിഷയത്തിൽ അവിടെനിന്ന് ബിരുദം നേടി.[4] അവിടെയായിരിക്കവേ, വനിതകളുടെ പൊതുതാത്പര്യ സംഘമായിരുന്ന ആൽഫ ഗാമ ഡെൽറ്റയിലും അവർ അംഗമായിരുന്നു.[5] വാഷിംഗ്ടണിൽ, ആഴ്ചയിൽ 500 ഡോളർ വീതം ശമ്പളത്തിൽ വാർണർ ബ്രദേഴ്സ് കൂലിക്കെടുക്കുന്നതുവരെയുള്ള കാലം ഒരു പ്രാദേശിക ടെലിവിഷൻ സ്റ്റേഷനിൽ ഒരു ക്വിസ് പ്രോഗ്രാമിനുള്ള സമ്മാനങ്ങൾ കൈമാറുന്ന ജോലിയിലേർപ്പെട്ടിരുന്നു.[6] ഹോളിവുഡിൽ 1958 ൽ പുറത്തിറങ്ങിയ ദി ബോണി പാർക്കർ സ്റ്റോറി എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ ഇക്കാലത്ത് അവസരം ലഭിച്ചു. അതേ വർഷംതന്നെ എൻബിസി വെസ്റ്റേൺ ടെലിവിഷൻ പരമ്പരയായ വാഗൺ ട്രെയിനിന്റെ "ദി മാരി ഡുപ്രീ സ്റ്റോറി" എന്ന എപ്പിസോഡിൽ അവർ അപ്രധാന ഭാഗത്ത് പ്രത്യക്ഷപ്പെട്ടു. 1959-ൽ ലൂ കോസ്റ്റെല്ലോയുടെ അവസാനത്തെ ചലച്ചിത്രമായിരുന്ന 30 ഫൂട്ട് ബ്രൈഡ് ഓഫ് കാൻഡി റോക്ക് എന്ന ചിത്രത്തിലേയും താരമായിരുന്നു അവർ.[7] അതേ വർഷം തന്നെ വാഗൺ ട്രെയിൻ പരമ്പരയുടെ "മാത്യു ലോറി സ്റ്റോറി" എന്ന എപ്പിസോഡിന്റെ ആദ്യാവസാനം പ്രത്യക്ഷപ്പെട്ടു.[8]
1968 ൽ പ്രോവിൻ ചലച്ചിത്ര-ടെലിവിഷൻ സംവിധായകൻ റോബർട്ട് ഡേയെ വിവാഹം കഴിച്ചതോടെ ടെലിവിഷനിൽ ഇടയ്ക്കിടെ മാത്രം അതിഥി വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തുനിന്ന് മെല്ലെ വിരമിച്ചു. 1990 ൽ വാഷിംഗ്ടണിലെ ബെയ്ൻബ്രിഡ്ജ് ദ്വീപിലേക്ക് താമസം മാറിയ അവർ അവിടെ തിൻറെ പുത്രനോടൊപ്പം വിശ്രമ ജീവിതം നയിച്ചു.[9][10] പ്രോവിൻ ശിഷ്ടകാലം വായനയോടും സിനിമയോടും കമ്പം പുലർത്തുകയും ഇടയ്ക്കിടെ ഭർത്താവിനൊപ്പം ദ്വീപിന് ചുറ്റും സഞ്ചരിക്കുന്നതിൻ ആനന്ദം കണ്ടെത്തുകയും ചെയ്തു.[11] 2010 ഏപ്രിൽ 25 ന് വാഷിംഗ്ടണിലെ ബ്രെമെർട്ടണിൽവച്ച് പ്രോവിൻ എംഫിസിമ ബാധിച്ചാണ് മരണമടഞ്ഞത്.[12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.