ഡെസ്മണ്ട് ടുട്ടു
From Wikipedia, the free encyclopedia
തെക്കേ ആഫ്രിക്കക്കാരനായ ഒരു ആംഗ്ലിക്കൻ ബിഷപ്പും സന്നദ്ധപ്രവർത്തകനുമായിരുന്നു ഡെസ്മണ്ട് ടുട്ടു എന്ന ഡെസ്മണ്ട് പിലൊ ടുട്ടു (ഇംഗ്ലീഷ്:Desmond Tutu)(7 ഒക്ടോബർ 1931 - 26 ഡിസംബർ 2021). 1980-കളിൽ വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ നോബൽ സമ്മാനജേതാവാണ് അദ്ദേഹം.
ദ മോസ്റ്റ് റവറണ്ട് ഡെസ്മണ്ട് ടുട്ടു | |
---|---|
കേപ്പ് ടൗൺ ആർച്ച് ബിഷപ്പ് | |
മെത്രാസന പ്രവിശ്യ | ആംഗ്ലിക്കൻ സഭ, ദക്ഷിണാഫ്രിക്ക |
സ്ഥാനാരോഹണം | 1986 |
ഭരണം അവസാനിച്ചത് | 1996 |
മുൻഗാമി | ഫിലിപ്പ് വെൽസ്ഫോർഡ് റിച്ച്മോണ്ട് റസൽ |
പിൻഗാമി | ദുങ്കാനെ |
വൈദിക പട്ടത്വം | 1960 (ഡീക്കൻ) 1961 (വൈദികൻ) |
മറ്റുള്ളവ | ലെസോതോയിലെ ബിഷപ്പ് ജോഹന്നാസ്ബർഗിലെ ബിഷപ്പ് കേപ്ടൗൺ ആർച്ച്ബിഷപ്പ് |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ഡെസ്മണ്ട് എംപിലോ ടുട്ടു |
ജനനം | (1931-10-07) 7 ഒക്ടോബർ 1931 (92 വയസ്സ്) ക്ലെർക്ക്സ്ദോർപ്, ട്രാൻസ്വാൾ, ദക്ഷിണാഫ്രിക്ക |
മരണം | 26 ഡിസംബർ 2021 |
മാതാപിതാക്കൾ | സഖറിയ സിലിലോ ടുട്ടു അലെറ്റോ |
പങ്കാളി | നൊമാലിയോ ലിയ |
ഒപ്പ് |
കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടുന്ന അദ്ദേഹം, അടിച്ചമർത്തപെട്ടവർക്കായി ശബ്ദമുയർത്താനും തന്റെ ഉന്നതപദവി ഉപയോഗപ്പെടുത്തുന്നു. ദാരിദ്ര്യം,എയ്ഡ്സ്, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ട്. നോബൽ സമ്മാനത്തെ കൂടാതെ മാനുഷികസേവന പ്രവർത്തനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ സമ്മാനം,ഗാന്ധി സമാധാന സമ്മാനം(2005),പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.