തീയതി From Wikipedia, the free encyclopedia
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 4 വർഷത്തിലെ 338 (അധിവർഷത്തിൽ 339)-ാം ദിനമാണ്. വർഷത്തിൽ 27 ദിവസം ബാക്കി.
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
<1661 - കിരിടാവകാശ പോരാട്ടം. ഔറംഗസീബ് സഹോദരൻ മുറാദിനെ വധിച്ചു.
1791 - ചരിത്രത്തിലാദ്യമായി ഒരു പത്രം, ബ്രിട്ടിഷ് പത്രം 'ഒബ്സർവർ ' ആദ്യമായി ഞായറാഴ്ച പ്രസിദ്ധീകരിച്ചു.
1829 - ഇന്ത്യയുടെ സാമൂഹിക നവോത്ഥാന രംഗത്ത് പ്രകമ്പനം സൃഷ്ടിച്ച ദിവസം. ബ്രഹ്മ സമാജം സ്ഥാപിച്ച രാജാറാം മോഹൻ റോയ് എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ അശ്രാന്ത ശ്രമഫലമായി ലോർഡ് വില്യം ബന്റിക്ക് സതി ( ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി ആത്മഹത്യ ചെയ്യൽ ) നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി.
1911 - നോർവെക്കാരനായ റൊണാൾഡ് ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ കാല് കുത്തി.
1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി.
1971-ലെ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചു.
1971 - ഭാരതീയ നാവികസേന പാകിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.
1971 - ഡിസംബർ നാലിന് പാകിസ്താൻ, ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിലെ വ്യോമ താവളങ്ങളിൽ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ചെങ്കിസ് ഖാൻ' എന്നപേരിൽ നടത്തിയ ആക്രമണത്തിൽ പഠാൻകോട്ട്, അമൃത്സർ എന്നീ വ്യോമ ആസ്ഥാനങ്ങളുടെ റൺവേകളിലും അമൃത്സറിലെ റഡാർ സംവിധാനത്തിനും കേടുപാടുണ്ടായി. കേടുപാടു പരിഹരിച്ചശേഷം ഇവിടെനിന്നുതന്നെ പാക് താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ശ്രീനഗർ, അവന്തിപ്പോർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാകിസ്താന്റെ അടുത്ത ആക്രമണം. പിന്നീട് ഫരീദാകോട്ട് റഡാർ സ്റ്റേഷനിലും ആഗ്രയിലും ലുധിയാനയ്ക്കടുത്തുള്ള ഹൽവാരയിലും പാകിസ്താന്റെ ബി-57 വിമാനങ്ങൾ ബോംബ് വർഷിച്ചു. ഇതുകൂടാതെ ഉത്തർലേ, ജോധ്പുർ, ജയ്സാൽമേർ, ഭുജ്, ജാംനഗർ എന്നിവിടങ്ങളിലും പാകിസ്താൻ വ്യോമാക്രമണം നടത്തുകയും ജമ്മുകശ്മീർ അതിർത്തിയിൽ നിയന്ത്രണരേഖയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളും റഡാർ സ്റ്റേഷനുകളും ആക്രമിച്ച് ഇന്ത്യ അതേനാണയത്തിൽ തിരിച്ചടിച്ചു. പാകിസ്താനെ എല്ലാ അർഥത്തിലും വളയാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരസേനാ മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവു നൽകിയതോടെ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി.
1978 - യു.എസ്.എ യിലെ പ്രഥമ വനിതാ മേയറായി ഡയാന ഫിയർ സ്റ്റൈൻ Thru ഫ്രാൻസിസ്കോയിൽ ചുമതലയേറ്റു.
1982 - ചൈനയിൽ പുതിയ ഭരണഘടന നിലവിൽ വന്നു.
1982 - ഒമ്പതാമത് (ഇന്ത്യയിൽ നടന്ന രണ്ടാമത് )ഏഷ്യൻ ഗെയിംസിന് ന്യൂഡൽഹിയിൽ കൊടിയിറങ്ങി, പ്രഥമ ഏഷ്യൻ ഗയിംസും ഇന്ത്യയിലായിരുന്നു.
1991 - 1927 ൽ പ്രവർത്തനം ആരംഭിച്ച പാൻ അമേരിക്കൻ എയർ ലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു.
2008 - ഡിസംബർ 4ന് വൈകീട്ട് ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന ഹൈവേയോരത്തു കൂടി സ്കൂൾ വിട്ട് വീടുകളിലേക്ക് നടന്നു വരികയായിരുന്ന 22 കുരുന്നുകളുടെ നേരെ നിയന്ത്രണം വിട്ട ജീപ്പ് കയറിയിറങ്ങി. ഇരിക്കൂർ പെരുമണ്ണ് ശ്രീനാരായണ വിലാസം സ്കൂളിലെ കുട്ടികളായിരുന്നു ഇവർ.
2009 - ആഗോളതാപനത്തെ ചെറുക്കുന്നതിനായി നേപ്പാൾ ക്യാബിനറ്റ് 5262 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ സമ്മേളിച്ചു.
2020 - മികച്ച അദ്ധ്യാപകനുള്ള 10 ലക്ഷം ഡോളർ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെക്ക് ലഭിച്ചു.
2020 - ഇന്ത്യൻ അത്ലറ്റിക്സ് ചീഫ് കോച്ചായി പി.രാധാകൃഷ്ണൻ നായർ നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് പി.രാധാകൃഷ്ണൻ
ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 50 വിക്കറ്റുകൾ വീഴ്ത്തിയതിന്റെ റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തെങ്കിലും ടീമിൽ സ്ഥിരമായ ഒരു സ്ഥാനം നേടാൻ കഴിയാത്ത ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറായ ഇന്ത്യൻ ക്രിക്കറ്റർ അജിത് അഗാർക്കറുടേയും(1977),
ഹിന്ദി ചലചിത്ര നടൻ ജാവേദ് ജാഫ്റിയുടെയും (1963) ,
റാപ്പർ, സംഗീത നിർമ്മാതാവ് എന്നി നിലയിൽ പ്രസിദ്ധനായ ഷോൺ കോറി കാർട്ടർ എന്ന ജെയ്-ഇസഡിൻറെയും (1969 ),
അമേരിക്കൻ നടി മാരിസ ടോമിയുടെയും (1964),
പോൾവാൾട്ട് ചാമ്പ്യൻ ഉക്രേനിയൻ താരം സർജി ബുബ്ക്കയുടെയും (1960) ജന്മദിനം!
ഇന്നത്തെ സ്മരണ !!! ആർ വെങ്കടരാമൻ ജ. (1910 -2009) ഐ.കെ. ഗുജ്റാൾ ജ. ( 1919 - 2012), കെ.എസ്. കൃഷ്ണൻ ജ. ( 1898 - 1961) കമുകറ പുരുഷോത്തമൻ ജ. (1930-1995 ) ഘണ്ഡശാല വെങ്കടേശ്വരറാവു ജ. (1922-1974) യാക്കോവ് പെരൽമാൻ ജ. (1882–1942) കോർണെൽ വൂൾറിച്ച് ജ. (1903 -1968)
ശശി കപൂർ മ. (1938-2017) ഹരീശ്വരൻ തിരുമുമ്പ് മ. (1903 - 1955 ) കെ.എ. കൊടുങ്ങല്ലൂർ മ. (1921 -1989) കെ.തായാട്ട് മ. (1927 -2011 ) തോപ്പിൽ ആന്റോ മ. (1940-2021) ഒമർ ഖയ്യാം മ. ( 1048 – 1131) ലൂയ്ജി ഗാൽവനി മ. (1737-1798)
[ 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ കപ്പൽവേധ മിസൈൽ ആക്രമണത്തിൻ്റെ (ഓപ്പറേഷൻ ട്രൈഡന്റ്) ഓർമ്മയ്ക്കായാണ് ഈ ദിവസം നാവികസേനാ ദിനമായി ആഘോഷിക്കുന്നത്.]
[ World Wildlife Conservation Day ; നമ്മുടെ ഗ്രഹത്തിലെ ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള സമർപ്പിത ശ്രമങ്ങൾ, ഭാവി തലമുറകൾക്ക് പ്രകൃതിയുടെ അത്ഭുതത്തിൽ പങ്കുചേരുവാൻ സാധിക്കുമെന്ന് ഉറപ്പാക്കുന്നു.]
[International Cheetah Day ; ഇളം മഞ്ഞ നിറവും കറുത്ത പുള്ളികളുമുള്ള ഒരു തരം പുള്ളിപ്പുലി (ചെമ്പുലി) ; പ്രകൃതിയുടെ സ്പ്രിന്ററുകൾ, ഈ ജീവികൾ സൗന്ദര്യവും വേഗതയും ഉൾക്കൊള്ളുന്നു, ഒരു സ്വർണ്ണ കോട്ടിൽ ചായം പൂശി, വന്യമായ സവാന്നയിലെ ഭൂപ്രകൃതിയിൽ പുഷ്ടി വയ്ക്കുന്നു.]
USA;
[National Dice Day ; ചൂതുകരു (പകിട ) ലോകമെമ്പാടും ജനപ്രിയമാണ്. സംസ്കൃത ഇതിഹാസങ്ങൾ വരെ പരാമർശിക്കുകയും വിവിധ പുരാവസ്തു സൈറ്റുകളിൽ അവ പ്രദർശിപ്പിച്ചിരിക്കുകയും ചെയ്യുന്നു എന്ന വസ്തുത വിലയിരുത്തിയാൽ, അവ നാഗരികതയുടെ കാലത്തോളം പ്രായോഗികമായി ഉണ്ടായിരുന്നിരിക്കാം. പലരും 'ഡൈസ് 'ചൂതാട്ടത്തിനുള്ള ഒരു ഉപകരണം മാത്രമാണെന്ന് കരുതുന്നുണ്ടെങ്കിലും, ബാക്ക്ഗാമൺ, മോണോപൊളി തുടങ്ങിയ ഗെയിമുകൾക്കും അവ അത്യന്താപേക്ഷിതമാണ്]
[Santa’s List Day ; ആരാണ് വികൃതിയോ നല്ലവനോ എന്ന് അറിയുന്ന സാന്തയാണെന്ന് സങ്കൽപ്പിക്കുക. ഈ ക്രിസ്മസ് സീസണിൽ നിങ്ങളുടെ കുടുംബത്തെ നല്ല പട്ടികയിൽ ഉൾപ്പെടുത്തി സന്തോഷിപ്പിക്കൂ…! സാന്തയുടെ ലിസ്റ്റ് ദിനം കണ്ടെത്താൻ പറ്റിയ ദിവസമാണ്!]
[Cabernet Franc Day ; ഈ വൈൻ ഒരു ഗ്ലാസ് ആസ്വദിച്ചാൽ സമ്പന്നമായ രുചികളുടെയും അതുല്യമായ സ്വഭാവസവിശേഷതകളുടെയും ഒരു ലോകം അനാവരണം ചെയ്യപ്പെടുന്നു, ഓരോ സിപ്പും ആനന്ദകരമായ യാത്രയാക്കുന്നു.]
[Walt Disney Day ; ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സ്നേഹവും സൗഹൃദവും സന്തോഷവും നൽകിയ ഒരു മനുഷ്യനെ ആഘോഷിക്കുന്നതിനാണ് വാൾട്ട് ഡിസ്നി ദിനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 'വാൾട്ട് ഡിസ്നി' ലയൺ കിംഗ് മുതൽ ഫ്രോസൺ വരെ; നിങ്ങൾ എപ്പോഴാണ് ജനിച്ചതെന്നത് പ്രശ്നമല്ല, നിങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു ഡിസ്നി ഫിലിം ഉണ്ടാകാൻ സാധ്യതയുണ്ട്.]
[Wear Brown Shoes Day ; ശരിക്കും, അതൊരു വിപ്ലവമായിരുന്നു, ഒരു വീണ്ടെടുക്കലായിരുന്നു. ബ്രൗൺ ഷൂകൾ വളരെ കുറച്ചു മാത്രമേ ധരിക്കപ്പെടുന്നുള്ളു. എന്നാൽ അവ ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഒന്ന് പരിശോധിക്കാം. ബ്രൗൺ ഷൂസ്, തങ്ങളെത്തന്നെ തെളിയിക്കാൻ കറുത്ത പേറ്റന്റ് ലെതറിന്റെ ഉയർന്ന മിനുക്കിയ ഷൈൻ ആവശ്യമില്ലാത്തവിധം മാന്യനും സമ്പന്നനും എന്നാൽ വിശ്രമിക്കുന്ന ഒരു മനുഷ്യന്റേതുമായ കേവലഅടയാളമാണ് അവ]
[National Cookie Day ; കുറച്ച് പഞ്ചസാരയും വെണ്ണയും നന്നായി ഉരുണ്ടതുമായ ലഘു ഭക്ഷണങ്ങൾ ചുടേണം, ചോക്ലേറ്റ് ചിപ്പ് പോലുള്ള ക്ലാസിക്കുകളിൽ മുഴുകുക അല്ലെങ്കിൽ ലാവെൻഡർ അല്ലെങ്കിൽ ചീസ് പോലുള്ള അസാധാരണമായ രുചികൾ പരീക്ഷിക്കുക.]
[National Sock Day ; നമ്മുടെ കാലുറകൾ ദിവസം മുഴുവൻ കാലിന് തണുപ്പും സുഖവും തരുന്നു ]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.