ടെലിഫോൺ ലൈനിലൂടെ തന്നെ വേഗതയേറിയ ഇന്റർനെറ്റ് ആക്സ്സസ് ലഭ്യമാക്കുന്ന ഒരു കൂട്ടം സാങ്കേതിക വിദ്യകളെ ഡി.എസ്.എൽ അഥവാ ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ എന്ന് പറയുന്നു. 256 kbit/s മുതൽ 52,000 kbit/s വരെയാണ് ഡിഎസ്എല്ലിന്റെ ഡൗൺലോഡ് സ്പീഡ്[1]. അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈനാണ് ഏറ്റവും കുടുതലായി ഉപയോഗിക്കപ്പെടുന്ന ഡിഎസ്എൽ സാങ്കേതികത. പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എൽ തങ്ങളുടെ ലാൻഡ്ഫോൺ ഉപഭോക്താക്കൾക്ക് ബ്രോഡ്ബാൻറ് സൌകര്യം നൽകുന്നത് അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ സാങ്കേതിക വിദ്യയിലൂടെയാണ്.

Thumb
ഒരു ഡിഎസ്എൽ മോഡം
Thumb
Comparing DSL & Dial-Up

ചരിത്രം

1988 ലാണ് ഡിഎസ്എൽ സാങ്കേതികത ഉദയം ചെയ്യുന്നത്. ജോ ലെക്ലെയ്സർ ആണ് ഇത് വികസിപ്പിച്ചെടുത്തത്. ടെലിഫോൺ കമ്പനികളുടെ ട്വിസ്റ്റഡ് പെയർ ഡേറ്റ ട്രാൻസ്മിറ്റ് ചെയ്യപ്പെട്ടത്.

നേക്കഡ് ഡിഎസ്എൽ

ഇവിടെ ഉപയോക്താവിന് ഡിഎസ്എൽ സേവനം ലഭിക്കാൻ സാധാരണ ടെലിഫോൺ സേവനം ഉപയോഗിക്കണമെന്ന് നിബന്ധനയില്ല. ഇതിനെ നേക്കഡ് ഡിഎസ്എൽ അല്ലെങ്കിൽ ഡ്രൈ ലൂപ് ഡിഎസ്എൽ എന്നു പറയുന്നു.

ഡിഎസ്എൽ ഉപകരണം

ഉപയോക്താവിൻറെ പക്കൽ ഡിഎസ്എൽ ട്രാൻസീവർ അല്ലെങ്കിൽ എറ്റിയു-ആർ എന്നറിയപ്പെടുന്ന ഉപകരണം ഉണ്ടാകും. സാധാരണയായി ഡിഎസ്എൽ മോഡം എന്നാണ് ഇതറിയപ്പെടുന്നത്. ടെലിഫോൺ ലൈൻ ഇതിൽ ബന്ധിച്ചിരിക്കും. ടെലിഫോണിൻറെ മറ്റേ അറ്റം ഡിസ്ലാം എന്നറിയപ്പെടുന്ന ഉപകരണവുമായി ബന്ധിച്ചിരിക്കും. വിവിധ ഡിഎസ്എൽ സർക്യൂട്ടുകളെ ബന്ധിപ്പിച്ച് ഐ.പി. ശൃംഖലയിലേക്ക് നൽകുക എന്നതാണ് ഡിസ്ലാമിൻറെ ധർമ്മം. ഡിസ്ലാമും ഡിഎസ്എൽ മോഡവും തമ്മിലുള്ള ദൂരം കൂടിയാൽ വൈദ്യുത രോധം മൂലം ഡാറ്റാ നഷ്ടം ഉണ്ടാകും.


ഡിഎസ്എൽ മോഡം ഓണാകുമ്പോൾ സിക്രണൈസേഷൻ പ്രക്രിയ നടക്കുന്നു.

  1. ഡിഎസ്എൽ മോഡം സ്വയം പരിശോധന നടത്തുന്നു.
  2. ഡിഎസ്എൽ മോഡം കംപ്യുട്ടറും മോഡവുമായുള്ള ബന്ധം പരിശോധിക്കുന്നു.
  3. ഡിസ്ലാവുമായി മോഡം സിക്രണൈസേഷൻ നടത്തുന്നു. ഡിസ്ലാമും മോഡവും തമ്മിൽ സിക്രണൈസേഷൻ നടന്നാൽ മാത്രമേ ഡാറ്റ വരികയുള്ളു.

ഡിഎസ്എൽ സാങ്കേതികതകൾ

  • ഇന്റ‌ഗ്രേറ്റഡ് സർവീസസ് ഡിജിറ്റൽ നെറ്റ്വർക്ക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ(IDSL)
  • ഹൈ ഡാറ്റാ റേറ്റ് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ(HDSL/HDSL2)
  • സിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ(SDSL)
  • സിമെട്രിക് ഹൈ സ്പീഡ് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ
  • അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ(ADSL)
  • അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ 2(ADSL2)
  • അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ 2 പ്ലസ്(ADSL2+)
  • റേറ്റ് അഡാപ്റ്റീവ് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ (RADSL)
  • വെരി ഹൈസ്പീഡ് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ(VDSL)
  • വെരി ഹൈസ്പീഡ് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ 2VDSL2)
  • ഗിഗാബിറ്റ് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.