ഡംലിങ്
From Wikipedia, the free encyclopedia
ഇറച്ചിയോ, പച്ചക്കറികളൊ പരത്തിയ മാവിൽ പൊതിഞ്ഞ വിഭവങ്ങളാണ് ഡംലിങ്. ധാന്യമാവുകൾ, ഉരുളക്കിഴങ്ങ്, ബ്രഡ് എന്നിവയെല്ലാം ഇങ്ങനെ പൊതിയുന്നതിനായി പരത്തി എടുക്കാവുന്നതാണ്. ഇങ്ങനെ പൊതിഞ്ഞെടുത്തത് ആവികേറ്റുക, വറത്തുകോരുക, പൊരിക്കുക തുടങ്ങി പലതരത്തിൽ പാകം ചെയ്യാവുന്നതാണ്. സമോസ, മോദകം, കൊഴുക്കട്ട, സുഖിയൻ, മൊമോസ്, അടച്ചുപിടി, ഇലയട തുടങ്ങി ഒരു വലിയ വിഭാഗം പലഹാരങ്ങൾക്ക് മൊത്തമായി പറയുന്ന പേരാണിത്. വറുത്തതും വേവിച്ചതുമായ ഇവയെ എല്ലാം ഈ ഇനത്തിൽ പെടുത്താവുന്നതാണ്.
മാത്രമല്ല മാംസം, മത്സ്യം, ചീസ്, പച്ചക്കറികൾ, പഴങ്ങൾ അല്ലെങ്കിൽ മധുരപലഹാരങ്ങൾ എന്നിങ്ങനെ അകത്ത് നിറയ്ക്കാനുള്ള വസ്തുക്കളുടെ ഒരു വലിയ നിരതന്നെയുണ്ട്. ബേക്കിംഗ്, തിളപ്പിക്കൽ, വറുക്കൽ, അരപ്പ് അല്ലെങ്കിൽ സ്റ്റീമിംഗ് എന്നിവയുൾപ്പെടെ പലതരം രീതികൾ ഉപയോഗിച്ച് ഡംലിങ് തയ്യാറാക്കാം, അവ ലോകവ്യാപകമായി പല പാചകരീതികളിലും കാണപ്പെടുന്നു.
കേരളസാഹചര്യത്തിൽ ചെറുകടികൾ എന്ന് ഇതിനു ഭാഷാന്തരം വരുത്താം