ഫാബേസി കുടുംബത്തിലെ ഒരു വാർഷിക സസ്യമാണ് From Wikipedia, the free encyclopedia
ട്രൈഗോനെല്ല കെയറുലിയ (നീല ഉലുവ, [2][3] നീല മെലിലോട്ട്, ജോർജിയൻ: ულუმბო, უცხო ul - ulumbo, utskho suneli) [4] ഫാബേസി കുടുംബത്തിലെ ഒരു വാർഷിക സസ്യമാണ്. ഇതിന് 30-60 സെന്റിമീറ്റർ ഉയരമുണ്ട്. 2–5 സെ.മീ നീളവും 1-2 സെ.മീ വീതിയും ഉള്ള ഇതിന്റെ ഇലകൾ അണ്ഡാകാരമോ കുന്താകൃതിയിലുള്ളതോ ആണ്. ഇലകളുടെ മുകൾ ഭാഗത്ത് അറപ്പുവാളിന്റെ പല്ല് പോലെ കാണപ്പെടുന്നു. കൊറോളക്ക് 5.5-6.5 മില്ലീമീറ്റർ നീളവും നീലനിറവുമാണ്. വിത്തുകൾ ചെറുതും നീളമേറിയതുമാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ ഇത് പൂക്കും. വിത്തുകൾ മെയ്-ജൂൺ മാസങ്ങളിൽ പാകമാകും. ഇത് സ്വയം പരാഗണം നടത്തുന്നു. [5]
Blue fenugreek | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | ഫാബേൽസ് |
Family: | ഫാബേസീ |
Genus: | Trigonella |
Species: | T. caerulea |
Binomial name | |
Trigonella caerulea | |
ജോർജിയൻ പാചകരീതിയിൽ നീല ഉലുവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അവിടെ ഇത് ഉത്സ്കോ സുന്നേലി എന്നറിയപ്പെടുന്നു. [4] ജോർജിയൻ സുഗന്ധവ്യഞ്ജന മിശ്രിതമായ ഖെമെലി സുന്നേലിയുടെ ചേരുവകളിലൊന്നാണിത്. [6] വിത്തുകൾ, കായ്കൾ, ഇലകൾ എന്നിവ ഉപയോഗിക്കുന്നു. വാസനയും രുചിയും സാധാരണ ഉലുവയ്ക്ക് സമാനമാണ്. പക്ഷേ വീര്യം കുറഞ്ഞതാണ്. [7] പരമ്പരാഗത ഷാബ്സിഗർ ചീസ് സ്വാദിഷ്ഠമാക്കാൻ സ്വിറ്റ്സർലൻഡിൽ ഇത് ഉപയോഗിക്കുന്നു. [8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.