![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/da/Mini_tractor_Alligator_tractor_pulling.jpg/640px-Mini_tractor_Alligator_tractor_pulling.jpg&w=640&q=50)
ട്രാക്ടർ
From Wikipedia, the free encyclopedia
നിർമ്മാണ-ഖനന-കാർഷിക മേഖലകളിൽ വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്ന കർഷണ വാഹനമാണ് ട്രാക്ടർ(ഉഴവുയന്ത്രം). മറ്റ് യാന്ത്രിക മോട്ടോർ വാഹനങ്ങളുടെ സമാന സ്വഭാവമുള്ള ഈ വാഹനത്തിന് സുഗമ സഞ്ചാര പഥങ്ങളില്ലാത്ത സ്ഥലങ്ങളിലൂടെയും സഞ്ചരിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ബുൾഡോസറുകൾ, തുരപ്പൻ യന്ത്രങ്ങൾ, ഖനന യന്ത്രങ്ങൾ, ഉഴവു യന്ത്ര വാഹനങ്ങൾ എന്നീ നിലകളിലെല്ലാം ആധുനിക നിർമ്മാണ-ഖനന-കാർഷിക മേഖലകളിൽ വ്യാപകമായി ഇവ ഉപയോഗപ്പെടുത്തി വരുന്നു. ഇതര മോട്ടോർ വാഹനങ്ങളെ അപേക്ഷിച്ച് സഞ്ചാര വേഗത കുറവാണെങ്കിലും ഉയർന്ന പ്രവർത്തന ശേഷി ട്രാക്റ്ററുകൾക്കുണ്ട്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/da/Mini_tractor_Alligator_tractor_pulling.jpg/640px-Mini_tractor_Alligator_tractor_pulling.jpg)