ടൈഫസ്
From Wikipedia, the free encyclopedia
എപ്പിഡെമിക് ടൈഫസ്, സ്ക്രബ് ടൈഫസ്, മ്യൂറിൻ ടൈഫസ് എന്നിങ്ങനെയുള്ള ഒരു കൂട്ടം പകർച്ചവ്യാധികളാണ് ടൈഫസ് അല്ലെങ്കിൽ ടൈഫസ് ഫീവർ എന്ന് അറിയപ്പെടുന്നത് . പനി, തലവേദന, ചുണങ്ങ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. [1] പ്രത്യേകതരം ബാക്ടീരിയ അണുബാധകളാണ് രോഗങ്ങൾക്ക് കാരണമാകുന്നത്. ബാക്ടീരിയ ശരീരത്തിൽ കടന്നാൽ ഒന്നുമുതൽ രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ കാണിക്കും. [2]
Typhus | |
---|---|
മറ്റ് പേരുകൾ | Typhus fever |
![]() | |
Rash caused by epidemic typhus | |
സ്പെഷ്യാലിറ്റി | Infectious disease |
ലക്ഷണങ്ങൾ | Fever, headache, rash[1] |
സങ്കീർണത | Meningoencephalitis |
സാധാരണ തുടക്കം | 1–2 weeks after exposure[2] |
കാരണങ്ങൾ | Bacterial infection spread by parasites[1] |
അപകടസാധ്യത ഘടകങ്ങൾ | Poor sanitation |
പ്രതിരോധം | Avoiding exposure to organisms known to carry the disease |
Treatment | Doxycycline[2] |
ആവൃത്തി | Rare[3] |
റിക്കെറ്റ്സിയ പ്രോവാസെക്കി മൂലമാണ് എപ്പിഡെമിക് ടൈഫസ് ഉണ്ടാകുന്നത്, സ്ക്രബ് ടൈഫസ് ഓറിയന്റിയ സുത്സുഗാമുഷി മൂലമാണ് ഉണ്ടാകുന്നത്, അതേ പോലെ മറൈൻ ടൈഫസിന് കാരണം റിക്കെറ്റ്സിയ ടൈഫിയാണ്.
രോഗത്തിനെതിരായി വാക്സിനുകൾ വികസിപ്പിച്ചെങ്കിലും ഇതുവരെ വാണിജ്യപരമായി ഒന്നും ലഭ്യമല്ല. രോഗം പടരുന്ന ജീവികളുമായുള്ല സമ്പർക്കം കുറയ്ക്കുന്നതിലൂടെ പ്രതിരോധം കൈവരിക്കാനാകും. [3] [4] [5] ആൻറിബയോട്ടിക് ഡോക്സിസൈക്ലിൻ ഉപയോഗിച്ചാണ് പ്രധാന ചികിത്സ. [2] ശുചിത്വമില്ലായ്മയും തിരക്കും ഉണ്ടാകുമ്പോൾ പകർച്ചവ്യാധികൾ സാധാരണയായി പൊട്ടിപ്പുറപ്പെടുന്നു. [6] ഒരുകാലത്ത് സാധാരണമായിരുന്ന ഈ രോഗം ഇപ്പോൾ അപൂർവമാണ്. തെക്കുകിഴക്കൻ ഏഷ്യ, ജപ്പാൻ, വടക്കൻ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സ്ക്രബ് ടൈഫസ് കൂടുതലായി കാണുന്നു. ലോകത്തിലെ ഉഷ്ണമേഖലാ, സബ്-ട്രോപ്പിക്കൽ പ്രദേശങ്ങളിൽ മുറൈൻ ടൈഫസ് സംഭവിക്കുന്നു.
എ.ഡി 1528 മുതൽ ടൈഫസിനെക്കുറിച്ചുള്ള വിവരണങ്ങൾ കാണാം. പനി അല്ലെങ്കിൽ മിഥ്യാഭ്രമം എന്നർത്ഥമുള്ള ഗ്രീക്ക് ടെഫോസ് ( τῦφος ) ൽ നിന്നാണ് ഈ പേര് വന്നത്, ഇത് രോഗബാധിതരുടെ മനസ്സിന്റെ അവസ്ഥ വിവരിക്കുന്നു. [7] "ടൈഫോയ്ഡ്" എന്നാൽ "ടൈഫസ് പോലുള്ളവ" എന്നാണ് അർഥം. ടൈഫസ്, ടൈഫോയ്ഡ് എന്നിവ വിവിധ തരം ബാക്ടീരിയകൾ മൂലമുണ്ടാകുന്ന വ്യത്യസ്ത രോഗങ്ങളാണ്. [8]