ടെൻസാസ് പാരിഷ് (ഫ്രഞ്ച്: Paroisse des Tensas) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തെ വടക്കുകിഴക്കന് ഖണ്‌ഡത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 5,252 ആണ്.[1] ലൂയിസിയാനയിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ പാരിഷാണിത്. പാരിഷ് സീറ്റ് സെൻറ് ജോസഫ് പട്ടണത്തിലാണ്.[2] ടെൻസാസ് എന്ന പേര് തദ്ദേശീയ ഇന്ത്യൻ വർഗ്ഗമായ ടയെൻസ ജനങ്ങളുടെ പേരിൽനിന്ന് ഉത്ഭവിച്ചതാണ്.[3] 1843 ലെ ഇന്ത്യൻ റിമൂവലിനുശേഷമാണ് ഈ പാരിഷ് സ്ഥാപിക്കപ്പെട്ടത്.[4] കൂടുതൽ പാരിഷുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പാരിഷിലാണ് കറുത്ത വർഗ്ഗക്കാർ കൂടുതലായുള്ളത്. ഏകദേശം 56 ശതമാനം കറുത്ത വർഗ്ഗക്കാർ ഈ പാരീഷിൽ അധിവസിക്കുന്നു.  ഏകദേശം 100 വർഷങ്ങൾക്കു മുമ്പു് (1910) നടന്ന സെൻസസിൽ ടെൻസാസ് പാരിഷിലെ ആഫ്രിക്കൻ അമേരിക്കക്കാരുടെ സംഖ്യ 15,614 (92 ശതമാനം) ആയിരുന്നു. അക്കാലത്ത് വെള്ളക്കാരുടെ എണ്ണം 1,446 (8 ശതമാനം) മാത്രമായിരുന്നു. 1940 കളിൽ കറുത്ത വർഗ്ഗക്കാരുടെ എണ്ണം 11,194 (70 ശതമാനം), വെള്ളക്കാർ 4,746 (30 ശതമാനം) എന്നിങ്ങനെയായിരുന്നു.

വസ്തുതകൾ Tensas Parish, Louisiana, സ്ഥാപിതം ...
Tensas Parish, Louisiana
Parish
Parish of Tensas
Thumb
Tensas Parish Courthouse at St. Joseph
Thumb
Location in the U.S. state of Louisiana
Thumb
Louisiana's location in the U.S.
സ്ഥാപിതംMarch 17, 1843
Named forTaensa people
സീറ്റ്St. Joseph
വലിയ townNewellton
വിസ്തീർണ്ണം
  ആകെ.641 sq mi (1,660 km2)
  ഭൂതലം603 sq mi (1,562 km2)
  ജലം38 sq mi (98 km2), 6.0%
ജനസംഖ്യ (est.)
  (2016)4,597
  ജനസാന്ദ്രത8.7/sq mi (3/km²)
Congressional district5th
സമയമേഖലCentral: UTC-6/-5
Websitelouisiana.gov/Government/Parish_Tensas/
അടയ്ക്കുക

ബോസിയർ പാരിഷ്, "ഷ്രെവ്പോർട്ട്-ബോസിയർ സിറ്റി മെട്രോപോളിറ്റൻ മേഖല"യുടെയും അതുപോലെ തന്നെ "ഷ്രെവ്പോർട്ട്-ബോസിയർ സിറ്റി-മിൻഡൻ കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖല"യുടെയും ഭാഗമാണ്. ബിസ്റ്റിന്യൂ തടാകം, ബിസ്റ്റിന്യൂ തടാക ദേശീയോദ്യാനം എന്നിവ ബോസിയർ പാരിഷിൻറെയും സമീപ പാരിഷുകളായി വെബ്സ്റ്റർ, ബിയെൻവില്ലെ എന്നിവയുടെയും ഭാഗങ്ങളാണ്. 17.3-മൈൽ നീളമുള്ള ബോസിയർ ലോഗ്ഗി ബയോ എന്ന അരുവി, തെക്കൻ ബോസിയർ പാരിഷിലെ ബിസ്റ്റിന്യൂ തടാകത്തിൽനിന്ന് തെക്കോട്ടൊഴുകി പടിഞ്ഞാറൻ ബിയെൻവില്ലെ പാരിഷിനെയും റെഡ് റിവർ പാരിഷിനെയും ഛേദിച്ച് റെഡ് നദിയിൽ ലയിക്കുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.