From Wikipedia, the free encyclopedia
ബ്രിട്ടീഷ് സാഹിത്യകാരനായിരുന്നു ടെറി പ്രോച്ചെറ്റ് . 'ഡിസ്ക് വേൾഡ്' എന്ന നോവൽ പരമ്പരയിലൂടെയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായിരുന്നത്. എട്ട് വർഷമായി മറവിരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കയും അദ്ദേഹം നോവലെഴുതിയിരുന്നു. 37 ഭാഷകളിലായി അദ്ദേഹത്തിന്റെ എട്ടു കോടിയോളം പുസ്തകങ്ങൾ വിറ്റഴിക്കപ്പെട്ടു.[1][2]
സർ ടെറി പ്രാച്ചെറ്റ് | ||
---|---|---|
ജനനം | ടെറൻസ് ഡേവിഡ് ജോൺ പ്രാച്ചെറ്റ് 28 ഏപ്രിൽ 1948 ഇംഗ്ലണ്ട് | |
മരണം | 12 മാർച്ച് 2015 66) ഇംഗ്ലണ്ട് | (പ്രായം|
തൊഴിൽ | നോവലിസ്റ്റ് | |
Genre | ഹാസ്യം | |
ശ്രദ്ധേയമായ രചന(കൾ) | Discworld Good Omens Nation | |
അവാർഡുകൾ |
| |
പങ്കാളി | Lyn Purves (1968–2015; his death) | |
കുട്ടികൾ | Rhianna Pratchett | |
വെബ്സൈറ്റ് | ||
www |
1949 ഏപ്രിൽ 28ന് ബ്രിട്ടനിലെ ബീക്കൺസ്ഫീൽഡിൽ ആണ് ജനനം. 22ാം വയസ്സിൽ ആദ്യനോവലായ 'ദ കാർപറ്റ് പീപ്പിൾ' പുറത്തിറങ്ങി. ഫാന്റസി നോവലുകൾ ഉൾപ്പെടെ 70 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രാദേശിക പത്രപ്രവർത്തകനായിരുന്ന ടെറിയുടെ ആദ്യനോവലായ കളർ ഓഫ് മാജിക്ക് 1983-ലാണ് പുറത്തിറങ്ങി. ഇത് ബെസ്റ്റ് സെല്ലറായതോടെ മുഴുവൻ സമയ എഴുത്തുകാരനായി. ഡിസ്ക് വേൾഡ് പരമ്പരയിൽപെട്ട നാല്പതോളം കൃതികൾ ടെറി എഴുതിയിട്ടുണ്ട്. പ്രശസ്തിയുടെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ, 2007-ൽ ടെറി അൾഷിമേഴ്സ് രോഗബാധിതനായി. രോഗബാധിതനായശേഷം സ്പീച്ച് റെക്കഗ്നിഷൻ സോഫ്റ്റ് വെയറിന്റെയും മറ്റും സഹായത്തോടെ മൂന്ന് പുസ്തകങ്ങളാണ് ഇത്തരത്തിൽ പുറത്തിറക്കി. 2014-ൽ പുറത്തിറങ്ങിയ ദ ലോങ് മാർസ് ആണ് അവസാന രചന.
രോഗബാധിതനായ ശേഷം അദ്ദേഹം രോഗികളുടെ അവകാശങ്ങൾക്കായും പരസഹായത്തോടുകൂടിയുള്ള മരണത്തിന് നിയമാനുമതി ലഭിക്കണമെന്നാവശ്യപ്പെട്ടും നിരവധി പ്രവർത്തനങ്ങൾ നടത്തി. പരസഹായത്തോടെയുള്ള മരണത്തിന് (Assisted death) അനുമതി തേടി ചില ഡോക്യുമെന്റികളും പ്രബന്ധങ്ങളും ടെറി പ്രാച്ചെറ്റ് അവതരിപ്പിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.