ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ടെമ്പി മഡോണ. ടെമ്പി കുടുംബത്തിനായി വരച്ച ഈ ചിത്രം 1829-ൽ ബവേറിയയിലെ ലുഡ്വിഗ് ഒന്നാമൻ വാങ്ങി. മ്യൂണിക്കിലെ ആൽട്ടെ പിനാകോതെക്കിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു. 1508-ൽ ഫ്ലോറൻ‌ടൈൻ കലാകാരന്മാരുടെ അവസാന കാലഘട്ടത്തിലാണ് ഈ ചിത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. [1]

വസ്തുതകൾ The Tempi Madonna, കലാകാരൻ ...
The Tempi Madonna
Thumb
കലാകാരൻRaphael
വർഷം1508
MediumOil on wood
അളവുകൾ75 cm × 51 cm (30 in × 20 in)
സ്ഥാനംAlte Pinakothek, Munich
അടയ്ക്കുക

വിവരണം

മഡോണയും കുട്ടിയും (ടെമ്പി മഡോണ) മാതൃത്വത്തിന്റെ പ്രതീകം പ്രകടിപ്പിക്കുന്നു. ക്രിസ്തുവായ കുട്ടിയെ ആർദ്രതയോടെ പിടിച്ചിരിക്കുന്ന കന്യകയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് പ്രതിഛായകളും ഒരൊറ്റ ഗ്രൂപ്പായി ചിത്രീകരിക്കപ്പെടുന്നു, ഈ വസ്തുത രംഗത്തിന്റെ വിഷ്വൽ ഇംപാക്റ്റിനെ സ്വാധീനിക്കുന്നു. ഭൂപ്രകൃതിയുടെ ഒരു ചെറിയ പതിപ്പും പശ്ചാത്തലത്തിൽ ഇളം നീലാകാശവും മാത്രമാണ് പ്രകൃതി ഘടകങ്ങൾ. മഡോണയുടെ പൊങ്ങിയ മേലങ്കി ചലനത്തെ സൂചിപ്പിക്കുന്നതിനാണ്. വർണ്ണങ്ങളുടെ അങ്ങേയറ്റത്തെ സമന്വയം ഈ വിഷയത്തെ റാഫേലിന്റെ ആദർശവൽക്കരണത്തെ സൂചിപ്പിക്കുന്നു. എന്നാൽ ചിത്രകാരന്റെ ഔപചാരിക സൗന്ദര്യത്തിന്റെ ആവശ്യകതയും വിഷയത്തിന്റെ വൈകാരിക യാഥാർത്ഥ്യവും എല്ലാറ്റിനുമുപരിയായി അമ്മയും കുട്ടിയും തമ്മിലുള്ള ആർദ്ര ബന്ധത്തിലൂടെ അനുരഞ്ജിപ്പിക്കപ്പെടുന്നു. 1508-ൽ ചിത്രകാരന്റെ ഫ്ലോറൻ‌ടൈൻ കാലഘട്ടത്തിന്റെ അവസാനത്തിൽ ടെമ്പി ഫാമിലിക്ക് വേണ്ടി നിർമ്മിച്ച ഈ ചിത്രം പിന്നീട് 1829-ൽ ബവേറിയയിലെ ലുഡ്വിഗ് ഒന്നാമൻ വാങ്ങി. ചിത്രം ഇപ്പോൾ മ്യൂണിക്കിലെ ആൽട്ടെ പിനാകോതെക്കിലാണ്. [2]

കന്യക കുട്ടിയെയാണ് നോക്കുന്നതെങ്കിലും കുട്ടിയുടെ ശ്രദ്ധ മറ്റെവിടെയോ ആകർഷിക്കപ്പെടുന്നു. മഡോണയുടെയും കുഞ്ഞിന്റെയും പോസുകൾ പ്രതിഛായകൾ തമ്മിലുള്ള ബന്ധവും കാണിക്കുന്നു. ഈ ചിത്രത്തിൽ, റാഫേൽ തന്റെ പതിവ് ചിത്രരചനയിൽ നിന്ന് സ്വയം മാറി മൂടുപടത്തിൽ ധാരാളം നിറം പ്രയോഗിച്ചിരിക്കുന്നു. റാഫേൽ തന്റെ മുൻ പാനൽ ചിത്രങ്ങളേക്കാൾ കൂടുതൽ ഈ ചിത്രത്തിൽ സ്വതന്ത്രമായി നിറങ്ങൾ ഉപയോഗിക്കുന്നതായി കാണുന്നു.[3]

ചിത്രകാരനെക്കുറിച്ച്

Thumb

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[4] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.