From Wikipedia, the free encyclopedia
ഫ്രാൻസിലെ ഒരു മുഖ്യ വാണിജ്യ-ഗതാഗത-ഉത്പാദക കേന്ദ്രമാണ് ടൂളൂസ്. ഗാരോൺ നദിയുടെയും മിഡികനാലിന്റെയും തീരത്തായി വ്യാപിച്ചിരിക്കുന്ന ഈ നഗരം ബോർഡാക്സിനു (Bordeaux) 200 കി.മീ. തെ.കിഴക്കായി സ്ഥിതിചെയ്യുന്നു. ഹാട്ടെ-ഗാരോൺ ഡിപ്പാർട്ടുമെന്റിന്റെ (HauteGoronne Department) തലസ്ഥാനം കൂടിയാണ് ടൂളൂസ്. നഗര ജനസംഖ്യ 35,86,88 (1990), നഗര സമൂഹ ജനസംഖ്യ 6,503,36 (1990).
ടൂളൂസ് Tolosa | ||
---|---|---|
Montage of Toulouse, Top:Pont Saint Pierre and Garonne River, Middle of left:Place du Capitole, Middle of right:Pont-Neuf Bridge, Bottom of left:Capitole de Toulouse, Bottom of center:Arian 5 Space launch Site, Bottom of right:Mediatheque Jose Cabanis | ||
| ||
Motto(s): Per Tolosa totjorn mai. (Occitan for "For Toulouse, always more") | ||
Country | France | |
Region | Occitanie | |
Department | Haute-Garonne | |
Arrondissement | Toulouse | |
Intercommunality | Grand Toulouse | |
• Mayor (2008–2014) | Pierre Cohen (PS) | |
Area 1 | 118.3 ച.കി.മീ.(45.7 ച മൈ) | |
• നഗരം (2008) | 811.6 ച.കി.മീ.(313.4 ച മൈ) | |
• മെട്രോ (2008) | 5,381 ച.കി.മീ.(2,078 ച മൈ) | |
ജനസംഖ്യ (Jan. 2008[1])2 | 4,39,553 | |
• റാങ്ക് | 4th in France | |
• ജനസാന്ദ്രത | 3,700/ച.കി.മീ.(9,600/ച മൈ) | |
• നഗരപ്രദേശം (1 January 2008) | 864,936[2] | |
• മെട്രോപ്രദേശം (1 January 2008) | 1,202,889[3] | |
സമയമേഖല | UTC+01:00 (CET) | |
• Summer (DST) | UTC+02:00 (CEST) | |
INSEE/Postal code | 31555 / | |
വെബ്സൈറ്റ് | http://www.toulouse.fr/ | |
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once. |
വിമാന-ബഹിരാകാശ സാമഗ്രികളുടെ നിർമ്മാണ കേന്ദ്രം എന്ന നിലയിലാണ് ടൂളൂസ് പ്രസിദ്ധമായിട്ടുള്ളത്. യുദ്ധോപകരണങ്ങൾ, രാസവസ്തുക്കൾ, പാദരക്ഷകൾ, ലോഹ നിർമിത വസ്തുക്കൾ, തുണിത്തരങ്ങൾ, വൈദ്യുതോപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നുണ്ട്.
ഒരു മുഖ്യ പ്രസിദ്ധീകരണ-ബാങ്കിങ് കേന്ദ്രം കൂടിയാണ് ടൂളൂസ്. നിരവധി മധ്യകാല സൗധങ്ങൾ ടൂളൂസിലുണ്ട്. റോമൻ വാസ്തുശില്പ മാതൃകയിൽ പണിത സെന്റ്-സെർനിൻ ദേവാലയമാണ് (11-ാം ശ.) ഇതിൽ പ്രധാനം. ടൂളൂസിലെ മുഖ്യ ആകർഷണകേന്ദ്രവും ഈ ദേവാലയംതന്നെ. ഫ്രാൻസിലെ മുഖ്യ ദേവാലയങ്ങളിൽ ഒന്നുകൂടിയാണിത്. മധ്യകാല തത്ത്വചിന്തകനും മതപണ്ഡിതനുമായിരുന്ന സെന്റ് തോമസ് അക്വിനന്റെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഗോഥിക് മാതൃകയിൽ നിർമിച്ച സെന്റ് എറ്റീനീ ദേവാലയം (12-ാം ശ.), 16-ാം ശ.-ൽ പുതുക്കിപ്പണിത ചർച്ച് ഒഫ് നോത്രെദാം ലാ ബ്ളാൻഷെ (Church of Notre Dame la Blanche) എന്നിവയാണ് നഗരത്തിലെ ശ്രദ്ധേയമായ മറ്റ് ആകർഷണ കേന്ദ്രങ്ങൾ. റോമൻ വാസ്തുശില്പ മാതൃകയിൽ നിർമിച്ച മറ്റു ചില കെട്ടിടങ്ങളും ഇവിടെ കാണാം. ഹോട്ടൽ ഫെൽസിൻസ് (Hotel Felzins), മെയ്സൺ ദ പീയറെ (Maisan de pierre), ഹോട്ടൽ ദ ഏസാത്യെത് ദ ക്ലമൻസ് ഇസോറി (Hotel d' Asse'zatet - de clemence) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. 1323-ൽ സ്ഥാപിച്ച സാഹിത്യ സംഘടനയായ 'അക്കാദമിഡെസ് ജാക്സ് ഫ്ളോറാക്സ്' (Acadamidex jeux Floraux)ന്റെ ആസ്ഥാനമാണ് ഹോട്ടൽ ദ എസാത്യെത് ദ ക്ലമൻസ് - ഇസോറി. ധാരാളം മ്യൂസിയങ്ങളും ആർട് ഗ്യാലറികളും ലൈബ്രറികളും ടൂളൂസിൽ കാണാം. കാപ്പിറ്റോൾ മന്ദിരം (18-ാം ശ.), ടൂളൂസ് സർവകലാശാല (1229), റോമൻ കത്തോലിക്ക ഇൻസ്റ്റിറ്റ്യൂട്ട് (1970) ഫൈൻ ആർട്സ് മ്യൂസിയം (14-ാം ശ.), എന്നിവ ഇവിടത്തെ പ്രധാന വിദ്യാഭ്യാസ-സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. ഒരു വാന നിരീക്ഷണകേന്ദ്രവും (1733) ഇവിടെയുണ്ട്. 16-17 ശ.-ൽ നിർമിച്ച ഒരു പാലം ടൂളൂസിനെ സെന്റ് സൈപ്രിയനിന്റെ (St.Cyprien) പടിഞ്ഞാറൻ നഗര പ്രാന്തവുമായി ബന്ധിപ്പിക്കുന്നു. 10 കി.മീ. നീളമുള്ള ഒരു മെട്രോ പാതയും ടൂളൂസിലുണ്ട്. ഫ്രാൻസിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നായ ബ്ളാഗ്നാക് (Blagnac) ടൂളൂസിലാണ്.
ബി.സി. 106-ൽ റോമാക്കാർ ടൂളൂസിനെ തങ്ങളുടെ കോളനിയാക്കി. ടോളോസ് (Tolose) എന്നാണ് റോമാക്കാർ നഗരത്തെ വിളിച്ചിരുന്നത്. മധ്യകാലഘട്ടത്തിൽ ഫ്രാൻസിലെ പ്രധാന കലാസാഹിത്യകേന്ദ്രമായി ടൂളൂസ് പ്രശോഭിച്ചു. 419-ൽ വിസ്സിഗോത്തുകളുടെയും, 506-ൽ അക്വിടൈനിന്റെയും (acquitaine) തലസ്ഥാനമായിരുന്നു ടൂളൂസ്. 781 മുതൽ 843 വരെ കാരലിൻജിയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ടൂളൂസ്, 843-ൽ ഒരു പ്രത്യേക കൗണ്ടിയായി വികസിച്ചു.
13-ാം ശ. -ന്റെ ആദ്യഘട്ടത്തിൽ ആൽബിജെൻസസിനെതിരെ നടന്ന കുരിശു യുദ്ധത്തിൽ ടൂളൂസ് നഗരം കൊള്ളയടിക്കപ്പെട്ടു. 1271-ൽ ടൂളൂസ് ഫ്രാൻസിന്റെ അധീനതയിലായെങ്കിലും ഫ്രഞ്ചു വിപ്ലവത്തിന്റെ ആരംഭം വരെ നിർണായകമായ സ്വയംഭരണാവകാശം ഈ നഗരത്തിനുണ്ടായിരുന്നു. പുനരുദ്ധാരണ കാലഘട്ടത്തിൽ ധാരാളം പ്രൊട്ടസ്റ്റന്റുകാർ ടൂളൂസിൽ വാസമുറപ്പിച്ചു. 16-ാം ശ. -ന്റെ അവസാനത്തിൽ ഉണ്ടായ മതയുദ്ധങ്ങളിൽ റോമൻ കത്തോലിക്കാ പക്ഷത്തായിരുന്നു ടൂളൂസ്. 1562-ൽ നഗരവാസികളായ നാലായിരത്തോളം പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ കൊല്ലപ്പെടുകയുണ്ടായി. 1814-ൽ ടൂളൂസിനെ വെല്ലിങ്ടൺ പ്രഭുവിന്റെ അധീനതയിലുള്ള ബ്രിട്ടീഷ്സേന പിടിച്ചെടുത്തു. 19-ാം ശ.-ന്റെ മധ്യത്തോടെ ഇത് ഒരു വ്യാവസായിക നഗരമായി വികാസം നേടി. രണ്ടാംലോകയുദ്ധകാലത്ത് ടൂളൂസ് നഗരം (1942-1944) ജർമൻ അധീനതയിലായിരുന്നു.
കാലാവസ്ഥ പട്ടിക for Toulouse | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
51.7
9
2
|
51.3
11
3
|
53.8
14
5
|
66.8
16
7
|
77.2
21
10
|
64.4
24
13
|
45.4
28
16
|
50.5
28
16
|
52.2
24
13
|
52.3
19
10
|
50.7
13
5
|
52.2
10
3
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
Toulouse പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 9.4 (48.9) |
11.2 (52.2) |
14.0 (57.2) |
16.2 (61.2) |
20.5 (68.9) |
24.2 (75.6) |
27.6 (81.7) |
27.5 (81.5) |
24.2 (75.6) |
18.9 (66) |
13.0 (55.4) |
10.1 (50.2) |
18.1 (64.6) |
പ്രതിദിന മാധ്യം °C (°F) | 5.8 (42.4) |
7.2 (45) |
9.3 (48.7) |
11.4 (52.5) |
15.4 (59.7) |
18.8 (65.8) |
21.7 (71.1) |
21.7 (71.1) |
18.6 (65.5) |
14.3 (57.7) |
9.1 (48.4) |
6.7 (44.1) |
13.3 (55.9) |
ശരാശരി താഴ്ന്ന °C (°F) | 2.2 (36) |
3.2 (37.8) |
4.5 (40.1) |
6.5 (43.7) |
10.3 (50.5) |
13.3 (55.9) |
15.7 (60.3) |
15.9 (60.6) |
12.9 (55.2) |
9.6 (49.3) |
5.2 (41.4) |
3.3 (37.9) |
8.6 (47.5) |
മഴ/മഞ്ഞ് mm (inches) | 51.7 (2.035) |
51.3 (2.02) |
53.8 (2.118) |
66.8 (2.63) |
77.2 (3.039) |
64.4 (2.535) |
45.4 (1.787) |
50.5 (1.988) |
52.2 (2.055) |
52.3 (2.059) |
50.7 (1.996) |
52.2 (2.055) |
668.5 (26.319) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 9.6 | 9 | 9.5 | 10.2 | 10.2 | 7.6 | 5.3 | 5.8 | 6.7 | 8 | 8.7 | 8.5 | 99.1 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 104 | 119 | 182 | 184 | 217 | 207 | 245 | 238 | 195 | 138 | 96 | 84 | 2,009 |
Source #1: Météo France[4] | |||||||||||||
ഉറവിടം#2: World Meteorological Organisation[5] |
Historical Population | ||||
---|---|---|---|---|
Urban Area | Metropolitan Area | |||
1695 | ||||
1750 | ||||
1790 | ||||
1801 | ||||
1831 | ||||
1851 | ||||
1872 | ||||
1911 | ||||
1936 | ||||
1946 | ||||
1954 | ||||
1962 | ||||
1968 | ||||
1975 | ||||
1982 | ||||
1990 | ||||
1999 | ||||
2008 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.