Remove ads
From Wikipedia, the free encyclopedia
വാർത്താവിനിമയ-കമ്പ്യൂട്ടർ ശൃംഖലകളിലെ പ്രോട്ടോക്കോളുകൾ വികസിപ്പിക്കാനായി ഐ.ഇ.ടി.എഫ് (ഇന്റർനെറ്റ് എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സ്) വികസിപ്പിച്ചെടുത്ത ഒരു മാതൃകയാണ് ടി.സി.പി./ഐ.പി. യുടെ 5 പാളി മാതൃക (The TCP/IP model) . അത് ഇന്റർനെറ്റ് റഫറൻസ് മോഡൽ എന്നും ഡി-ഓ-ഡി (ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ്) മോഡൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ യഥാർത്ഥ രൂപം 1970കളിൽ അമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് പ്രോജക്റ്റ്സ് ഏജൻസി അഥവാ, ഡാർപ (DARPA) ആണ് വികസിപ്പിച്ചത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നാമിന്നു കാണുന്ന വേൾഡ് വൈഡ് വെബിന്റെ മുൻഗാമിയായ അർപാനെറ്റിന്റെ അടിസ്ഥാനം ഈ പ്രോട്ടോക്കോൾ ആയിരുന്നു. ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ രണ്ടു കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരകൈമാറ്റത്തിനുള്ള നിയമാവലിയാണിത്.
റ്റിസിപി/ഐപി ഉം ഇന്റെർനെറ്റ്വർകിങ് എന്ന ആശയവും വികസിച്ചത് ഒരുമിച്ചാണ്.ഒന്ന് മറ്റൊന്നിന്റെ വളർച്ചയെ സഹായിച്ചു.റ്റിസിപി/ഐപി യുടെ കീഴെയുള്ള ഇന്റർനെറ്റ് ഒരൊറ്റ നെറ്റ്വർക് എന്നപോലെ പ്രവർത്തിക്കുന്നു.റ്റിസിപി/ഐപി യിലെ ഹോസ്റ്റ് എന്നത് ഒരു കംപ്യൂട്ടർ ആണ്.ഒരു ഇന്റർനെറ്റ് അനേകം സ്വതന്ത്രങ്ങളായ ഭൗതികനെറ്റ്വർകുകളുടെ(ഉദാഹരണത്തിന് ലാൻ) ആന്തരികമായ കണക്ഷൻ ആണ്.ഇത്തരത്തിലുള്ള എല്ലാ കണക്ഷനുകളേയും ഒരു വലിയ നെറ്റ്വർക് ആയി റ്റിസിപി/ഐപി പരിഗണിക്കുന്നു.വ്യതിരിക്തങ്ങളായ ഭൗതികനെറ്റ്വർകുകളിലേക്കല്ല മറിച്ച്,ഇത്തരം വലിയ നെറ്റ്വർകുകളിലേക്കാണ് ഹോസ്റ്റുകളെ ബന്ധിപ്പിക്കുന്നത്.
ഓ എസ് ഐ മോഡലിനേക്കാൾ മുൻപെ വികസിപ്പിച്ചതാണ് റ്റിസിപി.ആയതിനാൽ തന്നെ ഈ പ്രോടോക്കോളിലുള്ള പാളികൾ പൂർണ്ണമായും ഓ എസ് ഐ മാതൃകയിലെ പാളികളുമായി യോജിക്കുന്നില്ല.5 പാളികളാണ് ഇതിലുള്ളത്.ഫിസിക്കൽ ലേയർ,ഡേയ്റ്റാലിങ്ക് ലേയർ,നെറ്റ്വർക് ലേയർ,ട്രാൻസ്പോർട് ലേയർ,ആപ്ലികേഷൻ ലേയർ എന്നിങ്ങനെ.ഓ എസ് ഐ മാതൃകയിലെ സെഷൻ,പ്രെസെന്റേഷൻ,ആപ്ലികേയ്ഷൻ എന്നീ ലേയറുകളുടെ ചേർച്ച റ്റിസിപി/ഐപി യിലെ ആപ്ലികേഷൻ ലേയറിനു സമമാണ്.
1974 മെയ് മാസത്തിൽ, വിന്റ് സെർഫും ബോബ് കാനും നെറ്റ്വർക്ക് നോഡുകൾക്കിടയിൽ പാക്കറ്റ് സ്വിച്ചിംഗ് ഉപയോഗിച്ച് വിഭവങ്ങൾ പങ്കിടുന്നതിനുള്ള ഒരു ഇന്റർനെറ്റ് വർക്കിംഗ് പ്രോട്ടോക്കോളിനെക്കുറിച്ച് വിവരിച്ചു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.