ടാഓർമിന
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സിസിലിയുടെ കിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പുരാതന ഇറ്റാലിയൻ പട്ടണമാണ് ടാഓർമിന. ചെങ്കുത്തായ കുന്നിൻ നെറുകയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തു നിന്നുകൊണ്ട് എറ്റ്ന അഗ്നിപർവതത്തിന്റേയും സിസിലി സമുദ്രതീരത്തിന്റേയും ദൃശ്യഭംഗി ആസ്വദിക്കാൻ കഴിയും. പ്രസിദ്ധമായ ഒരു മഞ്ഞുകാല സുഖവാസകേന്ദ്രം കൂടിയാണ് ടാഓർമിന.
ടാഓർമിന | |
---|---|
Comune | |
Comune di Taormina | |
Country | Italy |
Region | Sicily |
Province | Messina (ME) |
Frazioni | Mazzeo, Trappitello, Villagonia, Chianchitta, Spisone, Mazzarò |
• Mayor | Mauro Passalacqua |
• ആകെ | 13 ച.കി.മീ.(5 ച മൈ) |
ഉയരം | 204 മീ(669 അടി) |
As of March 2009 | |
• ആകെ | 11,075 |
• ജനസാന്ദ്രത | 850/ച.കി.മീ.(2,200/ച മൈ) |
Demonym(s) | Taorminesi |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 98039 |
Dialing code | 0942 |
Patron saint | San Pancrazio di Taormina |
Saint day | 9 July |
വെബ്‌സൈറ്റ് | ഔദ്യോഗിക വെബ്‌സൈറ്റ് |
പുരാതനകാലം മുതൽ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന്റെ ആദ്യകാല ചരിത്രത്തെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല. ബി. സി. 8-ം ശതകം മുതൽ ടാഓർമിന ഒരു പട്ടണമെന്ന നിലയിൽ അറിയപ്പെട്ടിരുന്നു.
4-ം ശതകത്തിൽ ഡയൊണീഷ്യസ് ഇവിടെ ഭരണം നടത്തിയിരുന്നുവെന്ന് കരുതപ്പെടുന്നു. 4-ം ശതകത്തോടെ കാർത്തേജൂകാർ ഇവിടം കണ്ടെത്തിയെന്നാണ് ചരിത്രകാരന്മാർ അഭ്യൂഹിക്കുന്നത്. 4-ം ശതകത്തിന്റെ ഒടുവിലും 3-ം ശതകത്തിലും ഇവിടെ ഗ്രീക്ക് സാന്നിധ്യമുണ്ടായിരുന്നതായി തെളിവുകളുണ്ട്. ഇക്കാലത്ത് നിർമ്മിക്കപ്പെട്ടതെന്നു വിശ്വസിക്കുന്ന ഗ്രീക്ക് തിയറ്റർ പിൽക്കാലത്തു റോമാക്കാർ പുനർനിർമിച്ചതിന്റെ അവശിഷ്ടങ്ങൾ ഇവിടെ കാണുന്നുണ്ട്. മറ്റു ഗ്രീക്ക് നിർമിതികളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല. ബി. സി. മൂന്നാം ശതത്തിലെ പ്യൂണിക് യുദ്ധങ്ങൾ ടാഓർമിനയെയും ബാധിക്കുകയുണ്ടായി. ഈ ശതകത്തിന്റെ അവസാനത്തോടെ ഇവിടം റോമൻ അധീനതയിലാവുകയും തുടർന്നുള്ള ഏതാനും ശതകങ്ങളിൽ ടാഓർമിന റോമൻ കേന്ദ്രമായി നിലനിൽക്കുകയും ചെയ്തു. ഇക്കാലത്താണ് ഗ്രീക്ക് തിയറ്റർ പുനർനിർമ്മിക്കപ്പെട്ടത്. റോമൻ കാലഘട്ടത്തു നിർമിച്ച ചില സ്നാനഘട്ടങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാവുന്നതാണ്.
എ. ഡി. എട്ടും ഒൻപതും ശതകങ്ങളിൽ ഇവിടെ അറബികളുടെ ആക്രമണമുണ്ടായി. എ. ഡി. 902-ഓടെ അറബികൾ ഈ പട്ടണം അഗ്നിക്കിരയാക്കി നശിപ്പിച്ചു. പുനരധിവാസം നടന്ന ടാഓർമിനയെ അറബികൾ 962-ഓടെ വീണ്ടും ആക്രമിച്ചു കീഴടക്കി. 1078-ഓടെ നോർമൻകാർ ടാഓർമിന പട്ടണത്തെ അവരുടെ അധീനതയിലാക്കി. 1169-ലെ ഭൂകമ്പം നഗരത്തിൽ വമ്പിച്ച നാശനഷ്ടങ്ങളാണുണ്ടാക്കിയത്. 14-ഉം 15-ഉം ശതകങ്ങളിൽ ഇവിടെ സ്പെയിനിന്റെ മേൽക്കോയ്മ നിലനിന്നിരുന്നു. സമീപപ്രദേശങ്ങളുടെ വികസനത്തോടെ 16-ം ശതകത്തോടുകൂടി ടാഓർമിനയുടെ പ്രഭാവം കുറഞ്ഞുതുടങ്ങി. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻ കേന്ദ്രമുണ്ടായിരുന്നതിനാൽ ഇവിടെ എതിർചേരിയുടെ ആക്രമണമുണ്ടായി. ഗ്രീക്ക്, റോമൻ കാലങ്ങളിലെയും മധ്യകാലഘട്ടത്തിലെയും നിർമിതികളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാഓർമിന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.