ജോർദാനിലെ വിനോദസഞ്ചാരം
From Wikipedia, the free encyclopedia
പശ്ചിമേഷ്യയിലെ ഒരു പരമാധികാര അറബ് രാജ്യമാണ് ജോർദാൻ. തലസ്ഥാനമായ അമ്മാൻ ജോർദാനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക കേന്ദ്രവുമാണ്.
ലോകമെമ്പാടുമുള്ള പ്രശസ്തമായ പെട്ര (1985 മുതൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റ്, ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്ന്), ജോർദാൻ നദി, മൗണ്ട് നെബോ, മഡബ, നിരവധി മധ്യകാല പള്ളികൾ, കൃസ്ത്യൻ പള്ളികൾ എന്നിവയും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ചരിത്രം ഉറങ്ങുന്ന ഒരുനിര പ്രദേശങ്ങൾ സന്ദർശിക്കാനും ധാരാളം സഞ്ചാരികളെത്തുന്നു. പ്രകൃതിദത്തമായ സ്ഥലങ്ങൾ ( വാഡി റം, ജോർദാൻറെ വടക്കൻ പർവത പ്രദേശം എന്നിവ പോലെ), സാംസ്കാരികവും മതപരവുമായ സ്ഥലങ്ങളും പാരമ്പര്യങ്ങളും നിരീക്ഷിക്കുന്നതും സഞ്ചാരികളുടെ ആകർഷണമാണ്.
ചാവുകടൽ പ്രദേശത്ത് നിലനിന്നിരുന്ന ആരോഗ്യ ടൂറിസത്തിൽ കേന്ദ്രീകരിച്ചായിരുന്നു ജോർദാൻ വിനോദസഞ്ചാരം വികസിച്ചത്. വിദ്യാഭ്യാസ ടൂറിസം, മലകയറ്റം, സ്നോർക്കെലിംഗ്, അക്വാബയിലെ പവിഴപ്പുറ്റുകളുടെ ഇടയിലൂടെയുള്ള സ്കൂബ ഡൈവിംഗ് , പോപ്പ്-സംസ്കാരം അടിസ്ഥാനമാക്കിയുള്ള ടൂറിസം, ജോർദാനിലെ പട്ടണങ്ങളിലെ ടൂറിസം ഷോപ്പിംഗ് തുടങ്ങിയ ഇനങ്ങളിലൂടെ ജോർദ്ദാനിലെ വിനോദസഞ്ചാരം പച്ചപിടിച്ചിരിക്കുന്നു. 2009 ൽ ഏകദേശം 4.8 ദശലക്ഷം അറബ് വിനോദസഞ്ചാരികളിൽ പകുതിയിലധികം പേരും, പ്രധാനമായും ജിസിസിയിൽ നിന്നുള്ളവർ, അവധിദിനങ്ങൾ ജോർദാനിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.