ജോർജ് ടൌൺ, ചെന്നൈ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിലെ ഒരു ചെറിയ പട്ടണമാണ് ജോർജ് ടൗൺ. ചെന്നൈയിലെ ഫോർട്ട് സെയിന്റ് ജോർജിനടുത്തുതന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്. മുത്തലപ്പേട്ട്, പാരീസ് കോർണർ എന്നും ഇവിടം അറിയപ്പെടുന്നു. ചെന്നൈ നഗരത്തിന്റെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇത്. 1640- ൽ ഇതിന്റെ വിപുലീകരണം ആരംഭിച്ചു. കിഴക്ക് ബംഗാൾ ഉൾക്കടലിൽ നിന്നും പടിഞ്ഞാറ് പർവ്വത പട്ടണത്തിലേയ്ക്ക് ഇത് വ്യാപിച്ചു കിടക്കുന്നു. വടക്ക് റോയപുരവും തെക്ക് സെന്റ് ജോർജ്ജ് കോട്ടയും സ്ഥിതിചെയ്യുന്നു. തമിഴ്നാട് നിയമസഭയും സെക്രട്ടറിയേറ്റും സെന്റ് ജോർജ് കോട്ടയിലാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിലെ ചെന്നൈ ഹൈക്കോടതി , ഡോ. അംബേദ്കർ ലോ കോളേജ്, സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
George Town (or) Muthialpet. Parry's Corner, Broadway | |
---|---|
Neighbourhood | |
Coordinates: 13.0939°N 80.2839°E | |
Country | India |
State | Tamil Nadu |
District | Chennai District |
Metro | Chennai |
Ward | Muthialpet |
സ്ഥാപകൻ | British East India Company |
നാമഹേതു | King George V |
• ഭരണസമിതി | Chennai Corporation |
• ആകെ | 4 ച.കി.മീ.(2 ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600001 |
Lok Sabha constituency | Chennai Central |
Planning agency | CMDA |
Civic agency | Chennai Corporation |
വെബ്സൈറ്റ് | www |
1911- ൽ കൊളോണിയൽ കാലഘട്ടത്തിൽ, ബ്രിട്ടീഷ് ഭരണകാലത്ത് ജോർജ്ജ് അഞ്ചാമൻ ഇന്ത്യൻ ചക്രവർത്തിയായി കിരീടധാരിയായപ്പോൾ അദ്ദേഹത്തിന്റെ ബഹുമാനാർഥം മുത്തലപ്പേട്ടിലെ ചുറ്റുവട്ടത്തുള്ള പ്രദേശത്തിന് ജോർജ്ജ് ടൗൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. [1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.