From Wikipedia, the free encyclopedia
ഫ്രഞ്ചുകാരനായ ഒരു ജീവശാസ്ത്രജ്ഞനും പാലിയന്റോളജിസ്റ്റും ആയിരുന്നു ജോർജസ് ഫ്രഡറിക് കവിയർ (Georges-Frédéric Cuvier) (28 ജൂൺ 1773, Montbéliard, Doubs – 24 ജൂലൈ 1838, സ്ട്രാറ്റ്സ്ബർഗ്). പ്രമുഖ പ്രകൃതിശാസ്ത്രജ്ഞനും ജന്തുശാസ്ത്രജ്ഞനുമായ ജോർജസ് കവിയറിന്റെ ഇളയ സഹോദരനായിരുന്നു ഇദ്ദേഹം.
Frédéric Cuvier | |
---|---|
ജനനം | 28 ജൂൺ 1773 |
മരണം | 24 ജൂലൈ 1838 65) | (പ്രായം
ദേശീയത | French |
പുരസ്കാരങ്ങൾ | Member of the Royal Society |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Zoology |
സ്ഥാപനങ്ങൾ | Muséum d'Histoire Naturelle |
രചയിതാവ് abbrev. (botany) | F.Cuvier |
രചയിതാവ് abbrev. (zoology) | F. Cuvier |
1804 മുതൽ 1838 വരെ പാരീസിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ മൃഗശാലയുടെ സൂക്ഷിപ്പുകാരനായിരുന്നു ഫ്രെഡറിക്. 1825 -ൽ അദ്ദേഹമാണ് ചുവപ്പൻ പാണ്ടയ്ക്ക് (Ailurus fulgens) പേരു നൽകിയത്. 1835 -ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റിയുടെ വിദേശ അംഗമായി തെരഞ്ഞെടുത്തു.
മൃഗങ്ങളിലെ ജന്മവാസനയേയും സ്വഭാവത്തെയും പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനത്തെ ചാൾസ് ഡാർവിൻ തന്റെ ഒറിജിൻ ഓഫ് സ്പീഷിസിലെഏഴാം അധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്. മോബി ഡിക്കിന്റെ 32 -ആം അധ്യായത്തിൽ തിമിംഗിലങ്ങളെപ്പറ്റി എഴുതിയിട്ടുള്ള ആളെന്ന നിലയിൽ ഫ്രെഡറിക്കിനെപ്പറ്റി പറയുന്നുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.