ജോൺ ജെയിംസ് ഓഡുബോൺ
From Wikipedia, the free encyclopedia
ജോൺ ജെയിംസ് ഓഡുബോൺ (John James Audubon born Jean Rabin; April 26, 1785 – January 27, 1851) . ഒരു അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനും, പ്രകൃതിശാസ്ത്രജ്ഞനും, ചിത്രകാരനും ആയിരുന്നു. അദ്ദേഹം. അമേരിക്കയിലെ എല്ലാ പക്ഷികളെക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തുകയും പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥയെയും കുറിച്ച് വിശദമായ അറിവുകൾ നൽകുന്ന ചിത്രങ്ങൾ വരക്കുകയും ചെയ്തു.അദ്ദേഹം രചിച്ച ബേഡ്സ് ഓഫ് അമേരിക്ക എന്ന പുസ്തകം പക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ഏറ്റവും മികച്ചതായി കരുതപ്പെടുന്നു. ഇരുപത്തഞ്ചോളം പുതിയ സ്പീഷീസുകളെ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.