![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/05/Joseph_Haydn.jpg/640px-Joseph_Haydn.jpg&w=640&q=50)
ജോസഫ് ഹൈഡൻ
From Wikipedia, the free encyclopedia
ഫ്രാൻസ് ജോസഫ് ഹൈഡൻ (/[invalid input: 'icon']ˈdʒoʊzəf ˈhaɪdən/; German: [ˈjoːzɛf ˈhaɪdən] ( listen); 1732 മാർച്ച് 31[1] – 1809 മേയ് 31), ഒരു ഓസ്ട്രിയൻ സംഗീതസംവിധായകനായിരുന്നു.[2] ജോസഫ് ഹൈഡൻ എന്നായിരുന്നു ഇദ്ദേഹം പൊതുവിൽ അറിയാപ്പെട്ടിരുന്നത്.[3]
ക്ലാസ്സിക്കൽ കാലഘട്ടത്തിലെ പ്രധാന സംഗീതസംവിധായകരിലൊരാളായിരുന്നു ഇദ്ദേഹം. "സിംഫണിയുടെ പിതാവ്", "സ്ട്രിംഗ് ക്വാർട്ടറ്റിന്റെ പിതാവ്" എന്നും ഈ മേഖലയിൽ നൽകിയ സംഭാവനകളാൽ ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. പിയാനോ ട്രയോ സൊണാറ്റ ഫോമിന്റെ പരിണാമം എന്നീ വിഷയങ്ങളിലും ഇദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.[4][5]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/05/Joseph_Haydn.jpg/640px-Joseph_Haydn.jpg)
ജീവിതകാലം മുഴുവൻ ഇദ്ദേഹം ഓസ്ട്രിയയിലാണ് താമസിച്ചിരുന്നത്. ധനിക കുടുംബമായിരുന്ന എസ്റ്റർഹേസിയുടെ സദസ്സിലെ സംഗീതജ്ഞനായാണ് ഇദ്ദേഹം അധിക കാലവും കഴിഞ്ഞത്. മറ്റ് സംഗീതജ്ഞരിൽ നിന്നും സംഗീതത്തിലെ പുതിയ രീതികളിൽ നിന്നും തന്റെ ജീവിതത്തിന്റെ അവസാന ഘട്ടം വരെ ഇദ്ദേഹം വേറിട്ടാണ് നിലകൊണ്ടത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ ഇതിനാൽ "മൗലികമായ സൃഷ്ടികളുണ്ടാക്കാൻ ഇദ്ദേഹം നിർബന്ധിതനായിരുന്നു".[6] At the time of his death, he was one of the most celebrated composers in Europe.
സംഗീതസംവിധായകൻ എന്ന നിലയിൽ പ്രസിദ്ധനായ മൈക്കൽ ഹൈഡന്റെയും, ടെനർ ഗായകനായ ജൊഹാൻ ഇവാഞ്ജലിസ്റ്റ് ഹൈഡന്റെയും സഹോദരനാണിദ്ദേഹം. ഇദ്ദേഹം മൊസാർട്ടിന്റെ സുഹൃത്തും ബീഥോവന്റെ അദ്ധ്യാപകനുമായിരുന്നു.