ജോവാൻ ക്രാഫോർഡ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ജോവാൻ ക്രാഫോർഡ് (ജനനനാമം, ലുസില്ലെ ഫെയ് ലെസ്യൂൂയർ ; മാർച്ച് 23, 1904 - മേയ് 10, 1977) അമേരിക്കൻ സിനിമ, ടെലിവിഷൻ അഭിനേത്രിയായിരുന്നു. അവർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ഒരു നർത്തകിയും ഷോ ഗേളുമായിട്ടായിരുന്നു. 1999-ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ ക്ലാസിക് ഹോളിവുഡ് സിനിമയിലെ ഏറ്റവും മികച്ച വനിതാ താരങ്ങളുടെ പട്ടികയിൽ പത്താമത് സ്ഥാനം ചാർത്തിക്കൊടുത്തു.
വസ്തുതകൾ Joan Crawford, ജനനം ...
Joan Crawford | |
---|---|
ജനനം | Lucille Fay LeSueur c. (1904-03-23)മാർച്ച് 23, 1904 San Antonio, Texas, U.S. |
മരണം | മേയ് 10, 1977(1977-05-10) (പ്രായം 73) |
അന്ത്യ വിശ്രമം | Ferncliff Cemetery, Hartsdale, New York, U.S. |
തൊഴിൽ | Actress, dancer, business executive |
സജീവ കാലം | 1925–1972 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 4, including Christina Crawford |
ബന്ധുക്കൾ | Hal LeSueur (brother) |
ഒപ്പ് | |
അടയ്ക്കുക
ദേശാടന തിയറ്ററുകളിലെ ഒരു നർത്തകിയായി തന്റെ കലാജീവിതത്തിനു തുടക്കമിട്ട അവർ ബ്രാഡ്വേ തീയേറ്ററിന്റെ ഒരു കോറസ് ഗേളായി അരങ്ങേറ്റം കുറിക്കുകയും1925 ൽ മെട്രോ-ഗോൾഡ്വിൻ-മേയറുമായി ഒരു ചലച്ചിത്ര കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.