From Wikipedia, the free encyclopedia
1832 ൽ ജനിച്ച ജോനാഥൻ എന്ന ആമ,[2][3] ആൽഡാബ്ര ജയന്റ് ആമയുടെ (ആൽഡാബ്രാചെലിസ് ജൈജാന്റിയ) ഉപജാതിയായ സീഷെൽസ് ജയന്റ് ആമയാണ് (ആൽഡാബ്രാചെലിസ് ജൈജാന്റിയ ഹോളോളിസ). തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് വിദേശ പ്രദേശമായ സെന്റ് ഹെലീന ദ്വീപിലാണ് ജോനാഥൻ ഇപ്പോൾ ഉള്ളത്. 2022 ൽ 190 വയസ്സ് തികയുന്ന ഇത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും വയസ്സുള്ള ജീവിയാണ് എന്ന് അനുമാനിക്കുന്നു.[4][5]
Species | Seychelles giant tortoise |
---|---|
Sex | ആൺ |
Hatched | c. (age 191−192) Seychelles |
Residence | സെൻ്റ് ഹെലീന |
Mate(s) | Frederik (1991- present)[1] |
1882-ൽ, ജോനാഥന് 50 വയസ്സുള്ളപ്പോൾ മറ്റ് മൂന്ന് ആമകൾക്കൊപ്പം ജോനാഥനെ ഇന്ത്യൻ മഹാസമുദ്രത്തിലെ സീഷെൽസിൽ നിന്ന് സെന്റ് ഹെലീനയിലേക്ക് കൊണ്ടുവന്നു. 1930 കളിൽ സെന്റ് ഹെലീന ഗവർണർ ആയിരുന്ന സർ സ്പെൻസർ ഡേവിസ് ആണ് ആമക്ക് ജോനാഥൻ എന്ന് നാമകരണം ചെയ്തത്. ഗവർണറുടെ ഔദ്യോഗിക വസതിയായ പ്ലാന്റേഷൻ ഹൗസിന്റെ അടിയിലാണ് ആമ ഇപ്പോൽ ഉള്ളത്. സെന്റ് ഹെലീന സർക്കാർ അതിനെ പരിപാലിക്കുന്നു.
1882-ൽ സെന്റ് ഹെലീനയിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ 'പൂർണ വളർച്ച' ഉണ്ടായിരുന്നു എന്നത് വെച്ചാണ് അതിന്റെ പ്രായം കണക്കാക്കിയത്. 'പൂർണ്ണ വളർച്ച' എന്നാൽ കുറഞ്ഞത് 50 വയസ്സ് പ്രായമുണ്ടാകണം, അതിനാൽ ആമ ഏകദേശം 1832-ന് അടപ്പിച്ച് വിരഞ്ഞതായി കണക്കാക്കുന്നു. ആദ്യം 1902 ൽ എടുത്ത ഫോട്ടോ എന്ന് കരിതിയിരുന്ന ജോനാഥന്റെ ഒരു ഫോട്ടോ യഥാർത്ഥത്തിൽ 1886 ൽ എടുത്തതാണ് എന്ന് പിന്നീട് മനസ്സിലായി.[6][2] അത് ജോനാഥൻ സെന്റ് ഹെലീനയിലെത്തി നാലുവർഷത്തിനുശേഷം എടുത്ത ഫോട്ടോയാണ്. ഫോട്ടോയിൽ നിന്ന് എടുത്ത അളവുകൾ കാണിക്കുന്നത് 1886 ൽ തന്നെ അത് പൂർണ വളർച്ച എത്തിയിരുന്നു എന്നാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.