ജോനഥൻ സ്വിഫ്റ്റ്
From Wikipedia, the free encyclopedia
ആംഗല-ഐറിഷ് ആക്ഷേപഹാസ്യകാരനും, കവിയും, രാഷ്ട്രീയലഘുലേഖാകാരനും, പുരോഹിതനും ആയിരുന്നു ജോനഥൻ സ്വിഫ്റ്റ് (30 നവംബർ 1667 – 19 ഒക്ടോബർ 1745). ആംഗലസാഹിത്യചരിത്രത്തിൽ "ഓഗസ്റ്റൻ യുഗം" എന്നറിയപ്പെടുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച ഗദ്യകാരനായി കണക്കാക്കപ്പെടുന്ന അദ്ദേഹം മനുഷ്യസ്വഭാവത്തിന്റേയും, മനുഷ്യർക്കിടയിലെ സാമൂഹ്യബന്ധങ്ങളുടേയും, വിശ്വാസങ്ങളുടേയും, ദർശനങ്ങളുടേയും സ്വാർത്ഥതയും പൊള്ളത്തരവും ദോഷദൃഷ്ടിയോടെ തുറന്നുകാട്ടുന്ന ഒരു പറ്റം രചനകളുടെ കർത്താവാണ്. ഗള്ളിവറുടെ യാത്രകൾ എന്ന കൃതിയാണ് സ്വിഫ്റ്റിന്റെ ഏറ്റവും പേരുകേട്ട രചന. "മാനവികതയുടെ ബീഭത്സമായ പരിഹാസം" (a monstrous satire on humanity) എന്നും[1]"മനുഷ്യവർഗ്ഗത്തെ ലക്ഷ്യമാക്കുന്ന ആക്ഷേപരചനകളിൽ ഏറ്റവും പ്രസിദ്ധവും ക്രൂരവും"[൧][2] എന്നും അദ്ദേഹത്തിന്റെ കൃതികൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
വസ്തുതകൾ ജോനഥൻ സ്വിഫ്റ്റ്, ജനനം ...
ജോനഥൻ സ്വിഫ്റ്റ് | |
---|---|
ജനനം | (1667-11-30)30 നവംബർ 1667 ഡബ്ലിൻ, അയർലണ്ട് |
മരണം | 19 ഒക്ടോബർ 1745(1745-10-19) (പ്രായം 77) അയർലണ്ട് |
തൂലികാ നാമം | എം.ബി.ഡ്രേപ്പിയർ, ലെമുവേൽ ഗള്ളിവർ, ഐസക്ക് ബിക്കർസ്റ്റാർ |
തൊഴിൽ | ആക്ഷേപഹാസ്യകാരൻ, ഉപന്യാസകൻ, ലഘുലേഖാകാരൻ, കവി, പുരോഹിതൻ |
ഭാഷ | ഇംഗ്ലീഷ് |
ദേശീയത | ഐറിഷ് |
പഠിച്ച വിദ്യാലയം | ട്രിനിറ്റി കോളജ്, ഡബ്ലിൻ |
ശ്രദ്ധേയമായ രചന(കൾ) | "ഗള്ളിവറുടെ യാത്രകൾ" "മിതമായ ഒരു നിർദ്ദേശം" "എ ടേൽ ഓഫ് എ ടബ്ബ്" "ഡ്രേപ്പിയറുടെ കത്തുകൾ" |
അടയ്ക്കുക