ജെ.എൻ. മൂർത്തി
From Wikipedia, the free encyclopedia
ഭട്നാഗർ പുരസ്കാരജേതാവായ രസതന്ത്രജ്ഞനാണ് ജരുഗു നരസിംഹ മൂർത്തി. ഓർഗാനിക് സംയുക്തങ്ങളുടെ ഘടനയും പ്രതിപ്രവർത്തനശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖയായ ഭൗതിക-ഓർഗാനിക രസതന്ത്രത്തിലാണ് (physical organic chemistry) അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലേറെയും. 1994-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1998-ൽ ഐ.ഐ.ടി. കാൺപൂരിൽ ചേർന്നു[1]. ഇപ്പോൾ ഐ.ഐ.ടി കാൺപൂരിൽ പ്രൊഫസറാണ്.
വസ്തുതകൾ Jarugu Narasimha Moorthy, ജനനം ...
Jarugu Narasimha Moorthy | |
---|---|
ജനനം | (1964-07-01) 1 ജൂലൈ 1964 (59 വയസ്സ്) |
ദേശീയത | Indian |
കലാലയം |
|
അറിയപ്പെടുന്നത് | Studies on photoreactivity and organization of organic molecules |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം |
|
സ്ഥാപനങ്ങൾ |
|
ഡോക്ടർ ബിരുദ ഉപദേശകൻ |
|
അടയ്ക്കുക
ഓർഗാനിക് സംയുകതങ്ങളുടെ വ്യവസ്ഥ, പ്രകാശവും അവയുടെ പ്രതിപ്രവർത്തനശേഷിയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള പഠനത്തിന് അദ്ദേഹത്തിന് 2008-ലെ രസതന്ത്രത്തിനുള്ള ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം ലഭിച്ചു[2].