![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1f/James_Mangold_Press_Conference_Logan_Berlinale_2017_03.jpg/640px-James_Mangold_Press_Conference_Logan_Berlinale_2017_03.jpg&w=640&q=50)
ജെയിംസ് മാംഗോൾഡ്
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ജെയിംസ് അലൻ മാംഗോൾഡ് (ജനനം: ഡിസംബർ 16, 1963) ഒരു അമേരിക്കൻ ചലച്ചിത്ര പ്രവർത്തകനാണ്. ഹെവി (1995) എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, കോപ് ലാൻഡ് (1997), ഗേൾ, ഇന്ററപ്റ്റഡ് (1999), ഐഡന്റിറ്റി (2003), വാക്ക് ദ ലൈൻ (2005), 3:10 ടു യൂമ (2007), എക്സ്-മെൻ ഫ്രാഞ്ചൈസിയിലെ രണ്ട് വോൾവറിൻ സിനിമകളായ ദി വോൾവറിൻ (2013), മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം നേടിയ ലോഗൻ (2017) എന്നീ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര രംഗത്ത് കൂടുതൽ അറിയപ്പെടുന്നത്.[2] തുടർന്ന് മികച്ച ചിത്രത്തിനുള്ള അക്കാദമി പുരസ്കാര നാമനിർദ്ദേശം നേടിയ ഫോർഡ് വി ഫെരാരി (2019)[3] എന്ന സ്പോർട്സ് നാടകീയ ചിത്രം സംവിധാനം ചെയ്ത അദ്ദേഹം ഇന്ത്യാന ജോൺസ് പരമ്പരയിലെ അഞ്ചാമത്തേതായ ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി (2023) എന്ന ചിത്രത്തിൻറെ സംവിധാനവും സഹ-രചനയും നിർവ്വഹിച്ചു.[4][5][6]
ജെയിംസ് മാംഗോൾഡ് | |
---|---|
![]() മാംഗോൾഡ് 2017 ൽ. | |
ജനനം | (1963-12-16) ഡിസംബർ 16, 1963 (60 വയസ്സ്)[1] ന്യൂയോർക്ക് സിറ്റി, യു.എസ്. |
വിദ്യാഭ്യാസം |
|
തൊഴിൽ |
|
സജീവ കാലം | 1985–ഇതുവരെ |
ജീവിതപങ്കാളി(കൾ) | കാത്തി കോൺറാഡ്
(m. 1999; div. 2014) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|