അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
ജെന്നിഫർ ജോൺസ് (ജനനം: ഫൈലിസ് ലീ ഐലി; മാർച്ച് 2, 1919 – ഡിസംബർ17, 2009) ജെന്നിഫർ ജോൺസ് സൈമൺ എന്നും അറിയപ്പെടുന്ന ഹോളിവുഡ് സിനിമയുടെ സുവർണ്ണകാലഘട്ടത്തിൽ അഭിനയിച്ചിരുന്ന അമേരിക്കൻ അഭിനേത്രിയായിരുന്നു. 1943-ൽ ദ സോങ് ഓഫ് ബെർണാഡെറ്റെ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മറ്റു നാലു സിനിമകളിൽക്കൂടി അക്കാദമി അവാർഡിനുള്ള നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. മൂന്നു പ്രാവശ്യം വിവാഹിതയായിരുന്നു. ഇതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ചലച്ചിത്ര നിർമ്മാതാവായിരുന്ന ഡേവിഡ് ഒ സെൽസ്നിക് രണ്ടാമത്തെ ഭർത്താവായിരുന്നു. മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിട്ടുണ്ട്.
ജെന്നിഫർ ജോൺസ് | |
---|---|
ജനനം | Phylis Lee Isley[1] മാർച്ച് 2, 1919 ടുൾസ, ഒക്ലാഹോമ, യു.എസ്. |
മരണം | ഡിസംബർ 17, 2009 90) മാലിബു, കാലിഫോർണിയ, യു.എസ്. | (പ്രായം
കലാലയം | Northwestern University American Academy of Dramatic Arts |
തൊഴിൽ | നടി, ഗായിക |
സജീവ കാലം | 1939–1974 |
ജീവിതപങ്കാളി(കൾ) | റോബർട്ട് വാക്കർ (m. 1939–45; divorced) ഡേവിഡ് ഒ, സെൽസ്നിക് (m. 1949–65; his death) നോർട്ടൻ സൈമൺ (m. 1971–1993; his death) |
കുട്ടികൾ | 3, including Robert Walker Jr. |
30 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 20 പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചിരുന്നു.1965-ൽ സെൽസ്നിക്ന്റെ മരണത്തെ തുടർന്ന് ചലച്ചിത്ര രംഗത്ത് നിന്ന് ഭാഗികമായി വിടവാങ്ങിയിരുന്നു. ജെന്നിഫറിന്റെ മകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് നാലു വർഷങ്ങൾക്കുശേഷം 1980-ൽ ജെന്നിഫർ ജോൺസ് സൈമൺ ഫൗണ്ടേഷൻ ഫോർ മെന്റൽ ഹെൽത്ത് ആന്റ് എഡ്യൂക്കേഷൻ സ്ഥാപിച്ചു. ശേഷിച്ച ജീവിതത്തിൽ ചലച്ചിത്ര രംഗത്ത് നിന്ന് പൂർണ്ണമായും വിടവാങ്ങി സ്വന്തം മകനോടൊപ്പം കാലിഫോർണിയയിലെ മാലിബുവിൽ സ്വസ്ഥജീവിതം നയിച്ചിരുന്നു.
വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1939 | ന്യൂ ഫ്രോൺടിയർ | സെലിയ ബ്രാഡോക്ക് | ഫിലിസ് ഐസ്ലി ആയി; ചലച്ചിത്ര അരങ്ങേറ്റം[2] |
ഡിക്ക് ട്രേസിസ് ജി-മെൻ | ഗ്വെൻ ആൻഡ്രൂസ് | ഫിലിസ് ഐസ്ലി ആയി; 15-അധ്യായം സീരിയൽ | |
1943 | ദ സോങ് ഓഫ് ബെർണാഡെറ്റ് | ബെർണാഡെറ്റ് സൗബിറസ് | മികച്ച നടിക്കുള്ള അക്കാദമി അവാർഡ് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ നാടകം ലോക്കർനോ അന്താരാഷ്ട്ര ചലച്ചിത്രമേള - മികച്ച നടി |
1944 | സിൻസ് യു വെന്റ് എവേ | ജെയ്ൻ ഡെബോറ ഹിൽട്ടൺ | നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് |
1945 | ലവ് ലെറ്റേഴ്സ് | സിംഗിൾട്ടൺ / വിക്ടോറിയ മോർലാൻഡ് | നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച നടിക്കുള്ള അക്കാദമി അവാർഡ് |
1946 | ക്ലൂണി ബ്രൗൺ | ക്ലൂണി ബ്രൗൺ | ലോക്കർനോ അന്താരാഷ്ട്ര ചലച്ചിത്രമേള - മികച്ച നടി |
ഡ്യൂൽ ഇൻ ദ സൺ | പേൾ ഷാവേസ് | നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച നടിക്കുള്ള അക്കാദമി അവാർഡ് | |
1948 | പോർട്രെയിറ്റ് ഓഫ് ജെന്നി | ജെന്നി ആപ്പിൾടൺ | |
1949 | വി വേർ സ്ട്രെയിഞ്ചേഴ്സ് | ചൈന വാൽഡെസ് | |
മാഡം ബോവറി | എമ്മ ബോവറി | ||
1950 | ഗോൺ ടു എർത് | ഹാസൽ വുഡസ് | |
1952 | കാരി | കാരി മീബർ | |
റൂബി ജെന്റ്രി | റൂബി ജെന്റ്രി | ||
1953 | Beat the Devil | ശ്രീമതി ഗ്വെൻഡോലെൻ ചെൽം | |
ടെർമിനൽ സ്റ്റേഷൻ | മേരി ഫോർബ്സ് | ഇൻഡിസ്ക്രിഷൻ ഓഫ് ആൻ അമേരിക്കൻ വൈഫ് എന്ന പേരിൽ വീണ്ടും പുറത്തിറക്കി. | |
1955 | ലൗവ് ഈസ് മെനി സ്പ്ലെൻഡേർഡ് തിങ് | ഡോ. ഹാൻ സുയിൻ | മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (മൂന്നാം സ്ഥാനം) നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച നടിക്കുള്ള അക്കാദമി അവാർഡ് |
ഗുഡ് മോർണിംഗ്, മിസ് ഡോവ് | മിസ് ഡോവ് | ||
1956 | ദി മാൻ ഇൻ ദി ഗ്രേ ഫ്ലാനൽ സ്യൂട്ട് | ബെറ്റ്സി റത്ത് | |
1957 | വിംപോൾ സ്ട്രീറ്റിലെ ബാരറ്റ് | എലിസബത്ത് ബാരറ്റ് | |
എ ഫേർവെൽ ടു ആംസ് | കാതറിൻ ബാർക്ലി | ||
1962 | ടെണ്ടർ ഈസ് ദി നൈറ്റ് | നിക്കോൾ ഡൈവർ | |
1966 | ദ ഐഡോൾ | Carol | |
1969 | എയ്ഞ്ചൽ, എയ്ഞ്ചൽ, ഡൗൺ വി ഗോ | ആസ്ട്രിഡ് സ്റ്റീൽ | a.k.a. Cult of the Damned |
1974 | The Towering Inferno | ലിസോലെറ്റ് മ്യുല്ലർ | നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ചലച്ചിത്രം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.