ജെനീവീവ് ന്നാജി
നൈജീരിയൻ നടിയും നിർമ്മാതാവും സംവിധായികയും / From Wikipedia, the free encyclopedia
ഒരു നൈജീരിയൻ നടിയും നിർമ്മാതാവും സംവിധായികയുമാണ്[1][2][3] ജെനീവീവ് ന്നാജി (/ ˈnɑːdʒi /; [4] ജനനം 3 മെയ് 1979). [5] 2005-ൽ മികച്ച നടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡ് അവർ നേടി.[6][7][8]നോളിവുഡിന് നൽകിയ സംഭാവനകൾക്ക് നൈജീരിയൻ സർക്കാർ ഓർഡർ ഓഫ് ഫെഡറൽ റിപ്പബ്ലിക്കിലെ അംഗമായി അവരെ ആദരിച്ചു.[9] അവർ ആദ്യമായി സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് നിർമ്മിച്ച ചലച്ചിത്രമായ ലയൺഹാർട്ട്, ഓസ്കാർ അവാർഡിനായി സമർപ്പിച്ചിരുന്നു. എന്നാൽ ഈ സിനിമയുടെ മിക്ക സംഭാഷണങ്ങളും ഇംഗ്ലീഷിലായതിനാൽ അയോഗ്യമാക്കപ്പെട്ടു.[10] [11]