ജൂലിയറ്റ് ബിനോഷെ
ഫ്രഞ്ച് ചലചിത്ര നടി / From Wikipedia, the free encyclopedia
ജൂലിയറ്റ് ബിനോഷെ ഫ്രഞ്ച് അഭിനേത്രിയും, കലാകാരിയും, നർത്തകിയുമാണ്. 60 തിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിക്കുകയും ചെയ്തിട്ടുണ്ട്.[1] കൗമാരപ്രായത്തിൽ തന്നെ അഭിനയ പാഠങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങിയ അവർ നിരവധി സ്റ്റേജ് പ്രൊഡക്ഷനുകളിൽ അഭിനയിച്ച ശേഷം ജീൻ ലൂക്ക് ഗൊദാർദ് (ഹെയ്ൽ മേരി, 1985), ജാക്ക് ഡൊയിലൺ (ഫാമിലി ലൈഫ്, 1985), ആൻഡ്രെ ടെച്ചിനി എന്നീ സംവിധായകരുടെ സിനിമയിൽ അഭിനയിച്ചശേഷം 1985-ൽ റെൻഡെസ്-വൗസ് എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഫ്രാൻസിലെ താരമായി അവർ മാറി. ഫിലിപ്പ് കോഫ്മാൻ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിൽ അരങ്ങേറ്റം കുറിച്ച ദി അൺബീയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ് (1988) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അവരുടെ അന്താരാഷ്ട്ര അഭിനയ ജീവിതം ആരംഭിച്ചു. ഗോദാർഡ്, കീസലോവ്സ്കി തുടങ്ങിയ പ്രഗല്ഭരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജൂലിയറ്റ് ബിനോഷെ 'ദി ഇംഗ്ലീഷ് പേഷ്യൻറ്' എന്ന സിനിമയിലെ അഭിനയത്തിന് നല്ല സഹനടിയ്ക്കുള്ള ഓസ്കർ ലഭിക്കുകയും 2010-ലെ കാൻ മേളയിൽ ഏറ്റവും നല്ല നടിയ്ക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തു. [2] ഇറാനിയൻ സംവിധായകനായ അബ്ബാസ് കിയാരോസ്തമി സംവിധാനം ചെയ്ത 'സർട്ടിഫൈഡ് കോപ്പി' ഇറ്റലിയിലെ ടസ്കൻ ഹിൽ ടൗണിലെ ഒരു പ്രണയകഥയാണ്. ഇതിലെ അഭിനയത്തിനാണ് ബിനോഷെ അവാർഡിനർഹയായത്.
ജൂലിയറ്റ് ബിനോഷെ | |
---|---|
ജനനം | ജൂലിയറ്റ് ബിനോഷെ (1964-03-09) 9 മാർച്ച് 1964 (60 വയസ്സ്) |
മറ്റ് പേരുകൾ | "ലാ ബിനോഷെ" |
തൊഴിൽ | നടി, കലാകാരി, നർത്തകി, മനുഷ്യാവകാശ പ്രചാരക |
സജീവ കാലം | 1983–സജീവം |
പങ്കാളി(കൾ) | ആൻഡ്രെ ഹാലെ (1992—1995, 1 son) ബെനോയ്റ്റ് മാഗിമെൽ (1998—2003, 1 daughter) സാന്റിയാഗോ അമിഗോറെന (2005—2008) പാട്രിക് മൾഡൂൺ (2003—2005), (2014—present) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | ജീൻ-മാരി ബിനോഷെ മോണിക് സ്റ്റാലൻസ് |
വെബ്സൈറ്റ് | www |