ജൂംല
വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ / From Wikipedia, the free encyclopedia
വെബിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ഠിതമായ ഒരു ലേഖന ക്രമീകരണ സംവിധാനമാണ് ജൂംല. ഇത് ഗ്നൂ അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. ഇത് പി.എച്.പി ഭാഷയും മൈഎസ്ക്യൂഎൽ വിവരസംഭരണിയും(database) ഉപയോഗിക്കുന്നു. ഇതിന് സിംഫോണി പിഎച്ച്പി ചട്ടക്കൂടിൽ(framework) ഉള്ള സോഫ്റ്റ്വെയർ ഡിപ്പെഡെൻസി ഉണ്ട്.[2] മോഡൽ-വ്യൂ-കണ്ട്രോൾ അടിസ്ഥാനമാക്കിയാണിത് നിർമ്മിച്ചിരിക്കുന്നത്. ആർഎസ്എസ്(RSS) ഫീഡുകൾ, ന്യൂസ്, ബ്ലോഗുകൾ, വോട്ടുകൾ, തിരയൽ മുതലായവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്. വെബ് ഉള്ളടക്ക ആപ്ലിക്കേഷനുകളിൽ ചർച്ചാ ഫോറങ്ങൾ, ഫോട്ടോ ഗാലറികൾ, ഇ-കൊമേഴ്സ്, ഉപയോക്തൃ കമ്മ്യൂണിറ്റികൾ എന്നിവയും മറ്റ് നിരവധി വെബ് അധിഷ്ഠിത ആപ്ലിക്കേഷനുകളും ഉൾപ്പെടുന്നു. ഓപ്പൺ സോഴ്സ് മാറ്റേഴ്സ്, ഇങ്കി(Inc)-ന്റെ നിയമപരവും സംഘടനാപരവും സാമ്പത്തികവുമായ സ്രോതസ്സുകൾ ഉപയോഗിച്ച് പിന്തുണയ്ക്കുന്ന സന്നദ്ധപ്രവർത്തകരുടെ ഒരു കമ്മ്യൂണിറ്റിയാണ് ജൂംല വികസിപ്പിച്ചെടുത്തത്.
വികസിപ്പിച്ചത് | Open Source Matters |
---|---|
ആദ്യപതിപ്പ് | 17 ഓഗസ്റ്റ് 2005 |
Stable release | 5.1.1[1]
/ 28 മേയ് 2024 |
റെപോസിറ്ററി | https://github.com/joomla/joomla-cms |
ഭാഷ | പി.എച്ച്.പി. |
ഓപ്പറേറ്റിങ് സിസ്റ്റം | മൈക്രോസോഫ്റ്റ് വിൻഡോസ്, യുണിക്സ് സമാന ഓപ്പറേറ്റിങ് സിസ്റ്റം |
വലുപ്പം | 26.3 MB (compressed) 68.3 MB (uncompressed) |
തരം | കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റം |
അനുമതിപത്രം | ജി.പി.എൽ-2.0+ |
വെബ്സൈറ്റ് | https://www.joomla.org |
ജൂംല വെബ്സൈറ്റിൽ നിന്ന് ഏകദേശം 6,000 എക്സ്റ്റക്ഷനുകൾ ലഭ്യമാണ്,[3] മറ്റ് ഉറവിടങ്ങളിൽ നിന്ന് കൂടുതൽ ലഭ്യമാണ്. 2022-ലെ കണക്കനുസരിച്ച്, വേഡ്പ്രസ്സ്(WordPress), ഷോപ്പിഫൈ(Shopify), വിക്സ്(Wix), സ്ക്വയർസ്പേസ്(Squarespace) എന്നിവയ്ക്ക് ശേഷം ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഞ്ചാമത്തെ സിഎംഎസ്(CMS) ആയി ഇത് കണക്കാക്കപ്പെടുന്നു.[4][5]