ജീവചരിത്രം
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പ്രസിദ്ധീകരിച്ച വിവരണം / From Wikipedia, the free encyclopedia
ഒരാളുടെ ജീവിതകാലത്തെയും ജീവിത സംഭവങ്ങളും അടങ്ങുന്ന പുസ്തക രൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, ചലച്ചിത്ര രൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് ജീവചരിത്രം എന്നു പറയുന്നത്. ഇത് ചെറിയ തോതിലുള്ള വിശദീകരണമല്ല, മറിച്ച് വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി എഴുതുന്നതാണ്. എന്നാൽ കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങലോ ഇതിൽ ഉണ്ടായിരിക്കുകയില്ല. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ ആത്മകഥ എന്നു പറയുന്നു. ആത്മകഥയിൽ ഒരാൾ സ്വന്തം ജീവിതകഥ പറയുന്നു. എന്നാൽ ജീവചരിത്രത്തിൽ ഒരാൾ മറ്റൊരാളുടെ ജീവിതവൃത്താന്തമാണു വിവരിക്കുന്നത്. ജീവചരിത്രം ചരിത്രത്തോടു ഗാഢമായ ബന്ധം പുലർത്തുന്നു. ആദ്യകാലങ്ങളിൽ ചരിത്രം തന്നെ സമുന്നതരായവ്യക്തികളുടെ ജീവിതകഥയോടു ഘടിപ്പിച്ചാണു എഴുതിവന്നിട്ടുള്ളത്.