ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി From Wikipedia, the free encyclopedia
സിനിമാ അഭിനേത്രിയും, തമിഴ്നാടിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയുമായിരുന്നു വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ. 1940കളിൽ 25ഓളം സിനിമകളിൽ ജാനകി അഭിനയിച്ചു. എം ജി ആറിന്റെ മരണശേഷം എ.ഐ. എ. ഡി .എം .കെയുടെ തലപ്പത്തെത്തിയ ജാനകി 1988 ജനുവരിയിൽ തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.[2] മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ജാനകി രാമചന്ദ്രൻ. 1996 മേയ് 19 ന് ഹൃദയാസ്വാസ്ഥ്യം മൂലം അന്തരിച്ചു.
വി.എൻ. ജാനകി രാമചന്ദ്രൻ | |
---|---|
തമിഴ്നാട് മുഖ്യമന്ത്രി | |
ഓഫീസിൽ 7 ജനുവരി 1988 - 30 ജനുവരി 1988 | |
മുൻഗാമി | വി.ആർ. നെടുഞ്ചെഴിയൻ |
പിൻഗാമി | പ്രസിഡന്റു ഭരണം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] വൈക്കം , കേരളം | നവംബർ 30, 1923
മരണം | മേയ് 19, 1996 72) ചെന്നൈ, തമിഴ്നാട് | (പ്രായം
രാഷ്ട്രീയ കക്ഷി | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളികൾ | ഗണപതി ഭട്ട് (1939-1961 (വിവാഹമോചനം) എം.ജി. രാമചന്ദ്രൻ (1963-1987 (അദ്ദേഹത്തിന്റെ മരണം വരെ)) |
കുട്ടികൾ | സുരേന്ദ്രൻ |
മാതാപിതാക്കൾs | രാജഗോപാൽ അയ്യർ, നാരായണി അമ്മ |
ജോലി | അഭിനേത്രി, രാഷ്ട്രീയപ്രവർത്തക |
വൈക്കത്ത് നാരായണിയമ്മയുടെയും രാജഗോപാൽ അയ്യരുടെയും മകളായി ജനനം. പിതാവ് രാജഗോപാല അയ്യർ അറിയപ്പെടുന്ന ഒരു സംഗീതജ്ഞൻ ആയിരുന്നു. [3]പാപനാശം ശിവൻ ചെറിയച്ഛനായിരുന്നു. ആദ്യത്തെ ഭർത്താവ് ഗണപതി ഭട്ട്. മകൻ സുരേന്ദ്രൻ. പിന്നീട് എം ജി രാമചന്ദ്രനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ കുട്ടികളില്ല.
1987 ൽ എം.ജി. രാമചന്ദ്രൻ മരിച്ചപ്പോൾ, ജാനകി അടുത്ത മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. തമിഴ്നാട് സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു ജാനകി രാമചന്ദ്രൻ. ജനുവരി ഏഴാം തീയതി ജാനകി സത്യപ്രതിജ്ഞ ചെയ്തു, കേവലം 24 ദിവസം മാത്രമേ അവർക്ക് അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളു. ജാനകിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചുവെങ്കിലും, കേന്ദ്രത്തിൽ അധികാരത്തിലിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ, ഭരണഘടനയുടെ 356 ആമത്തെ വകുപ്പുപയോഗിച്ച് തമിഴ്നാട് നിയമസഭയെ പിരിച്ചുവിടുകയായിരുന്നു.[4] ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം 1989 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി പരാജയപ്പെട്ടതോടെ, അവർ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.
1996 മേയ് 19 ന് ജാനകി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
തമിഴ്നാട്ടിൽ ലോയിഡ്സ് റോഡിലുള്ള അവരുടെ കെട്ടിടം, എം.ജി.ആറിന്റെ ഓർമ്മക്കായി ഓൾ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രധാന ഓഫീസ് പ്രവർത്തിക്കുന്നതിനായി 1986 ൽ വിട്ടുകൊടുത്തു. ടി.നഗറിലുള്ള ഒരു കെട്ടിടം എം.ജി.ആർ മെമ്മോറിയൽ ആശുപത്രി നിർമ്മിക്കുന്നതിനായി സംഭാവനചെയ്തു.[5] ചെന്നൈയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ട്രസ്റ്റായ സത്യ എഡ്യുക്കേഷനൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക ചെയർപേഴ്സൺ കൂടിയായിരുന്നു ജാനകി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.