From Wikipedia, the free encyclopedia
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റേയും, പത്നി മുംതാസ് മഹലിന്റേയും മൂത്ത മകളായിരുന്നു ജഹനാര ബീഗം(ഉർദു: شاهزادی جہاں آرا بیگم صاحب) (ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681).[1] ആറാമത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ മൂത്ത സഹോദരി കൂടിയായിരുന്നു ഇവർ. മറ്റു പെൺകുട്ടികളേക്കാൾ കൂടുതൽ കഴിവുകളും, പിതാവിന്റെമേൽ സ്വാധീനവും ജഹനാരക്ക് കൂടുതലായുണ്ടായിരുന്നു.
ജഹനാര ബിഗം സാഹിബ് | |
---|---|
മുഗൾ സാമ്രാജ്യത്തിലെ ചക്രവർത്തിനി | |
രാജവംശം | മുഗൾ സാമ്രാജ്യം |
പിതാവ് | ഷാജഹാൻ |
മാതാവ് | മുംതാസ് മഹൽ |
കബറിടം | നിസ്സാമുദ്ദീൻ, ഡൽഹി |
മതം | ഇസ്ലാം |
ജഹനാര ബീഗത്തിനു 17 വയസ്സുള്ളപ്പോളാണ് മാതാവായ മുംതാസ് മഹൽ മരിക്കുന്നത്. പിതാവ് ഷാജഹാന് മറ്റു മൂന്നു ഭാര്യമാർ കൂടിയുണ്ടായിരുന്നുവെങ്കിലും സാമ്രാജ്യത്തിന്റെ ചക്രവർത്തിനി സ്ഥാനമേറ്റെടുത്തത് ജഹനാരയായിരുന്നു. മുംതാസ് മഹലിന്റെ വിയോഗത്തിൽ നിന്നുണ്ടായ ദുഃഖത്തിൽ നിന്നും പിതാവ് ഷാജഹാൻ വിമുക്തനാവുന്നവരെ കൊട്ടാരത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ജഹനാരയുടെ ചുമലിലായിരുന്നു. മാതാവിന്റെ മരണം മൂലമുണ്ടായ ദുഃഖം സഹോദരങ്ങളെ അറിയിക്കാതെ നോക്കിയത് ജഹനാരയായിരുന്നു. മുംതാസ് മഹലിന്റെ മരണത്തിനു മുമ്പ് നിശ്ചയിച്ചിരുന്ന മകനായ ദാര ഷിക്കോയുടെ വിവാഹം മുൻകൈയ്യെടുത്ത് നടത്തിയത് ജഹനാരയായിരുന്നു. മുംതാസിന്റെ മരണം കാരണം ഈ വിവാഹം നീട്ടിവെച്ചിരുന്നു.
മുംതാസ് മഹലിന്റെ പത്തു ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള സ്വത്ത് രണ്ടായി ഭാഗിക്കുകയായിരുന്നു, അതിൽ ഒരു പകുതി ജഹനാര ബീഗത്തിനും, മറ്റു പകുതി ബാക്കിയുള്ള സഹോദരി സഹോദരന്മാർക്കുമായി വിഭജിച്ചുകൊടുക്കുകയായിരുന്നു. ഷാജഹാന്റെ പിന്നീടുള്ള ജീവിതത്തിൽ അദ്ദേഹം ജഹനാരയുടെ ഉപദേശമനുസരിച്ചായിരുന്നു രാജഭരണം നടത്തിയിരുന്നത്.
1644 ൽ തന്റെ മുപ്പതാം ജന്മദിന് രണ്ടു ദിവസങ്ങൾക്കുശേഷം അവർ അണിഞ്ഞിരുന്ന ഉടയാടയിൽ തീപിടിച്ച് ഗുരുതരമായ പരുക്കേറ്റ് ജഹനാര വൈദ്യചികത്സയിലായി, രോഗം കഠിനമായപ്പോൾ അജ്മീർ ദർഗയിലേക്ക് നേർച്ചകൾ നേർന്നപ്പോൾ രോഗം മാറി. തിരികെ ആരോഗ്യം വീണ്ടെടുത്തെങ്കിലും രാജ്യകാര്യങ്ങളിൽ ശ്രദ്ധിക്കാതെ, ജഹനാര ഒരു തീർത്ഥാടനത്തിനു പുറപ്പെടുകയായിരുന്നു.ഖാജ മൊയ്നുദ്ദിൻ ചിശ്ത്തി യുടെ ദർഗയിലേക്ക്.
തന്റെ സഹോദരനായ ഔറംഗസേബുമായി ജഹനാരക്ക് ഒരു നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. അതുപോലെ, തന്റെ ഇളയ സഹോദരിയായ റോഷ്നാര ബീഗവുമായും, ജഹനാര അത്ര അടുപ്പം പുലർത്തിയിരുന്നില്ല. പിതാവിന്റെ മരണശേഷം. ചക്രവർത്തിനി സ്ഥാനമേറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു കാരണം.[2] കിരീടത്തിനായുള്ള തർക്കത്തിൽ ജഹനാര ദാര രാജകുമാരനോടൊപ്പം നിന്നപ്പോൾ, റോഷ്നാര ഔറംഗസേബിനെ പിന്തുണക്കുകയായിരുന്നു ചെയ്തത്. മുഗൾ രാജകുമാരിമാർ വിവാഹം ചെയ്യാൻ പാടില്ല എന്ന നിയമം അക്ബർ നടപ്പിൽവരുത്തിയിരുന്നു, താൻ രാജാവായാൽ ഈ നിയമം ഇല്ലാതാക്കാമെന്ന് ദാര ജഹനാരക്ക് ഉറപ്പുകൊടുത്തിരുന്നു.[3] ഔറംഗസേബ് ചക്രവർത്തിയായി സ്ഥാനമേറ്റെടുത്തപ്പോൾ, ജഹനാര ഷാജഹാനെ തടവിലിട്ടിരുന്ന ആഗ്ര കോട്ടയിലേക്കു പോവുകയും, പിതാവിന്റെ മരണം വരെ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്തു. പിതാവിന്റെ മരണശേഷം, ആഗ്ര കോട്ടയിൽ നിന്നും പുറത്തു വന്ന ജഹനാരക്ക് സഹോദരനും, ചക്രവർത്തിയുമായ ഔറംഗസേബ് വലിയൊരു തുക ജീവനാംശമായി നൽകി.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.