![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/52/TOP500_Supercomputers_by_Country_June_2016.svg/langml-640px-TOP500_Supercomputers_by_Country_June_2016.svg.png&w=640&q=50)
ചൈനയിലെ സൂപ്പർകമ്പ്യൂട്ടിംഗ്
From Wikipedia, the free encyclopedia
ലോകത്തിലെ ഏറ്റവും വേഗതയേറിയ 500 സൂപ്പർ കമ്പ്യൂട്ടറുകളുടെ 29.3 ശതമാനത്തോളം സൂപ്പർ കമ്പ്യൂട്ടർ കേന്ദ്രങ്ങൾ ചൈനയിൽ പ്രവർത്തിക്കുന്നു. [1] [2]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/52/TOP500_Supercomputers_by_Country_June_2016.svg/320px-TOP500_Supercomputers_by_Country_June_2016.svg.png)
ഈ സൂപ്പർ കമ്പ്യൂട്ടറുകളുടെ ചരിത്രം ആരംഭിക്കുന്നത് 1989 ൽ സ്റ്റേറ്റ് പ്ലാനിംഗ് കമ്മീഷനും സ്റ്റേറ്റ് സയൻസ് ആന്റ് ടെക്നോളജി കമ്മീഷനും വേൾഡ് ബാങ്കും സംയുക്തമായി ചൈനയിൽ നെറ്റ്വർക്കിംഗും സൂപ്പർകമ്പ്യൂട്ടർ സൗകര്യങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു. നെറ്റ്വർക്ക് സൗകര്യവികാസത്തോടൊപ്പം സൂപ്പർ കമ്പ്യൂട്ടർ സെന്ററുകളെയും പ്രോജക്ടിൽ ഉൾപ്പെടുത്തുകയായിരുന്നു. ചൈനയിലെ സൺവേ തായ്ഹുലൈറ്റ് ലോകത്തിലെ 500 സൂപ്പർകമ്പ്യൂട്ടറുകളിൽ മൂന്നാമതായി റാങ്ക് ചെയ്യുന്നു.
2018 ലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും മികച്ച 500 സൂപ്പർ കമ്പ്യൂട്ടറുകളിൽ 206 എണ്ണമുള്ള ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ സൂപ്പർകമ്പ്യൂട്ടറുകളുടെ പട്ടികയിൽ ആധിപത്യം പുലർത്തുന്നത്, 124 സൂപ്പർ കമ്പ്യൂട്ടറുകളുമായി രണ്ടാംസ്ഥാനത്തുള്ള (യുണൈറ്റഡ് സ്റ്റേറ്റ്സിനെ മറികടന്നാണ് ഇത്.