ഒരു കാർഷിക വിള From Wikipedia, the free encyclopedia
സാധാരണ കേരളത്തിൽ കൃഷിചെയ്യുന്ന ഒരു കാർഷിക വിളയാണ് ചേമ്പ് [2]. സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളിൽ മുഖ്യമായിട്ടുള്ളത് Colocasia എന്ന ഇനമാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷിചെയ്യുന്നു. ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു[2].
ചേമ്പ് | |
---|---|
Colocasia esculenta | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | Alismatales |
Family: | |
Subfamily: | Aroideae |
Tribe: | Colocasieae |
Genus: | Colocasia Schott |
Species | |
See text. | |
Synonyms | |
Leucocasia Schott[1] |
ഈയചേമ്പ്
ആനച്ചെവി യോട് സാദൃശ്യമുള്ളതും പച്ചയിൽ നിന്ന് നീലയിലേക്ക് കടക്കുന്ന നിറത്തോടു കൂടിയുള്ള ഇലയുമാണ് ഈയചേമ്പിനുള്ളത്ത്
സാധാരണ ചേമ്പിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ[2]:
ജലാംശം | 78.1% |
മാംസ്യം | 3.0% |
കൊഴുപ്പ് | 0.0% |
ലവണങ്ങൾ | 1.7% |
നാര് | 1.0% |
അന്നജം | 21.1% |
കലോറി | 97 യൂണിറ്റ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.