![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bc/Chen_Shu-Chu.jpg/640px-Chen_Shu-Chu.jpg&w=640&q=50)
ചെൻ ഷു-ചു
From Wikipedia, the free encyclopedia
തായ്വാനിലെ തൈതുങ് കൗണ്ടിയിൽ നിന്നുള്ള ഒരു പച്ചക്കറി വിൽപനക്കാരിയും മനുഷ്യസ്നേഹിയുമാണ് ചെൻ ഷു-ചു (ജനനം 1951). അവരുടെ മിതമായ വരുമാനത്തിൽ നിന്ന് തന്നെ അവർ ഉദാരമായി സംഭവന നൽകുന്നു. "പണം ആവശ്യമുള്ളവർക്ക് ഉപയോഗിക്കുമ്പോൾ മാത്രമേ അതിന്റെ ഉദ്ദേശ്യം നിറവേറ്റുകയുള്ളൂവെന്നും മറ്റുള്ളവരെ സഹായിക്കുമ്പോൾ താൻ എപ്പോഴും സന്തോഷവതിയായിരിക്കുമെന്നും" അവർ പറഞ്ഞു. 2010 -ലെ ടൈം 100 -ൽ ഹീറോസ് വിഭാഗത്തിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു.[1] ഫോബ്സ് ഏഷ്യയുടെ 48 ഹീറോസ് ഓഫ് ഫിപാന്ത്രോപ്പിയിൽ ഒരാളാണ് അവർ. 2010 ലെ ഏഷ്യൻ ഓഫ് ദി ഇയർ വിജയിയായി റീഡേഴ്സ് ഡൈജസ്റ്റ് അവരെ തിരഞ്ഞെടുത്തു. [2] 2012 -ൽ അവർ റാമോൺ മഗ്സസെ അവാർഡ് ജേതാക്കളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.[3] 2018 ൽ ഒരു ഛിന്ന ഗ്രഹമായ 278986 ചെൻഷുചു വിന് അവരുടെ പേര് നൽകി.[4]
വസ്തുതകൾ ചെൻ ഷു-ചു, ജനനം ...
ചെൻ ഷു-ചു | |
---|---|
![]() Chen Shu-Chu at 2010 | |
ജനനം | 1951 തായ്തങ് കൌണ്ടി, തായ്വാൻ |
തൊഴിൽ | പച്ചക്കറി വിൽപ്പനക്കാരി, മനുഷ്യസ്നേഹി |
പുരസ്കാരങ്ങൾ | റാമോൺ മാഗ്സസെ അവാർഡ് |
അടയ്ക്കുക