![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b6/Journey_of_bhagavathi_By_Manoj_Karingamadathil.jpg/640px-Journey_of_bhagavathi_By_Manoj_Karingamadathil.jpg&w=640&q=50)
ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം
From Wikipedia, the free encyclopedia
കേരളത്തിലെ തൃശൂർ ജില്ലയിലെ ചൂരക്കാട്ടുകര ഗ്രാമത്തിലെ ഭഗവതിക്ഷേത്രമാണ് ചൂരക്കോട്ടുകാവ്. പണ്ട് നിറയെ ചൂരൽക്കാടായിരുന്ന സ്ഥലമാണ് ചൂരക്കാട്ടുകര. ദേവി മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. യാഗഭൂമിയായിരുന്ന സ്ഥലത്ത് സ്വയംഭൂവാണ് ഈ ഭഗവതി. വനദുർഗ്ഗ സങ്കൽപ്പമായതിനാൽ ഇവിടത്തെ ശ്രീകോവിലിന് മേൽക്കൂരയില്ല.[1]
വസ്തുതകൾ ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...
ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം | |
---|---|
![]() ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര | |
നിർദ്ദേശാങ്കങ്ങൾ: | 10.559567°N 76.177383°E / 10.559567; 76.177383 |
പേരുകൾ | |
ശരിയായ പേര്: | ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ ജില്ല |
സ്ഥാനം: | അമലാനഗർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന ഉത്സവങ്ങൾ: | തൃശ്ശൂർ പൂരം, കാർത്തിക വിളക്ക് |
വാസ്തുശൈലി: | കേരളം |
അടയ്ക്കുക
കാർത്തിക മഹോത്സവവും തൃശ്ശൂർപൂരാഘോവുമാണ് പ്രധാന ആഘോഷപരിപാടികൾ. എല്ലാ കൊല്ലവും ഈ ദേശക്കാർ മുടങ്ങാതെ തൃശ്ശൂർപ്പൂരത്തിൽ പങ്കുകൊള്ളുന്നു[2][3][4][5][6].