ചിസിയാവോ ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്ന ചിസി ഫെസ്റ്റിവൽ ചൈനീസ് മിത്തോളജിയിലെ നെയ്ത്തുകാരി പെൺകുട്ടിയും കാലിച്ചെറുക്കനും ഒന്നു ചേരുന്നതിനെ ആഘോഷിക്കുന്ന ഒരു ചൈനീസ് ഉത്സവമാണ്.[1] ചൈനീസ് കലണ്ടറിൽ 7-ാം മാസത്തിലെ 7-ാം ദിവസം ആണ് ഇത് ആഘോഷിയ്ക്കുന്നത്.[2][3] ഡബിൾ സെവൻത് ഉത്സവം[4], ചൈനീസ് വാലന്റൈൻസ് ദിനം[5], നൈറ്റ് ഓഫ് സെവൺസ്[6], മാഗ്പൈ ഉത്സവം എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു.
വസ്തുതകൾ ചിസി ഫെസ്റ്റിവൽ, ഇതരനാമം ...
ചിസി ഫെസ്റ്റിവൽ |
---|
|
ഇതരനാമം | ചിസിയാവോ ഫെസ്റ്റിവൽ |
---|
ആചരിക്കുന്നത് | ചൈനീസ് |
---|
തിയ്യതി | ചൈനീസ് കലണ്ടറിൽ 7-ാം മാസത്തിലെ 7-ാം ദിവസം |
---|
ബന്ധമുള്ളത് | തനബാറ്റ (ജപ്പാനിൽ) ചിൽസാക്കോ (കൊറിയയിൽ |
---|
അടയ്ക്കുക
വസ്തുതകൾ Chinese, Literal meaning ...
|
|
Chinese | 七夕 |
---|
Literal meaning | "Evening of Sevens" |
---|
Transcriptions |
---|
|
Hanyu Pinyin | qīxī |
---|
Gwoyeu Romatzyh | chishi |
---|
Wade–Giles | ch'i1-hsi1 |
---|
IPA | [tɕʰi.ɕí] |
---|
|
Suzhounese | tshih zih |
---|
|
Yale Romanization | chāt-jihk |
---|
Jyutping | cat1-zik6 |
---|
|
Tâi-lô | tshit-sia̍h |
---|
|
|
Chinese | 乞巧 |
---|
Literal meaning | "Beseeching Skills" |
---|
Transcriptions |
---|
|
Hanyu Pinyin | qǐqiǎo |
---|
|
Suzhounese | chih chiae |
---|
|
|
അടയ്ക്കുക
ജെൻ, റിയ എന്നീ രണ്ടു പ്രണയജോഡികളുടെ പുരാവൃത്തത്തിൽ നിന്നുമാണ് ഉത്സവം ആരംഭിച്ചത്.[1][7] ജെൻ നെയ്ത്തുകാരി ഒരു പെൺകുട്ടിയും റിയ ഒരു കാലിച്ചെറുക്കനുമായിരുന്നു. കാലിച്ചെറുക്കന്റെയും നെയ്ത്തുകാരി പെൺകുട്ടിയുടെയും പുരാവൃത്തം ഹാൻ രാജവംശത്തിന്റെ കാലം തൊട്ടേ ചിസി ഉത്സവമായി ആഘോഷിയ്ക്കാറുണ്ട്.[8] 2600 വർഷങ്ങൾക്ക് മുൻപ് വരെയെങ്കിലും അറിയപ്പെട്ടിരുന്ന ഈ പുരാവൃത്തത്തിന്റെ ഏറ്റവും പുരാതനമായ പരാമർശം ഷി ചിങ്ങിന്റെ ക്ലാസിക് ഓഫ് പൊയട്രി എന്ന കവിതയിലാണ്.[9] ജപ്പാനിലെ തനബാറ്റ ഉത്സവവും കൊറിയയിലെ ചിൽസാക്കോ മേളയും ചിസി ഉത്സവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.