![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/76/Chiang_Mai_City.png/640px-Chiang_Mai_City.png&w=640&q=50)
ചിയാങ് മൈ
തായ്ലൻഡിലെ ഒരു നഗരം / From Wikipedia, the free encyclopedia
വടക്കൻ തായ്ലന്റിലെ ഏറ്റവും വലിയ നഗരമാണ് ചിയാങ് മൈ Chiang Mai (/ˈtʃjɑːŋˈmaɪ/, from Thai: เชียงใหม่ [tɕʰiəŋ màj] ⓘ [t͡ɕīaŋ.màj] ⓘ). ഇത് ചിയാങ് മായി പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ്. 1296 മുതൽ 1768 വരെ നിലവിലുണ്ടായിരുന്ന ലാൻ ന സാമ്രാജ്യത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു ഇത്. ഈ പ്രദേശമാണ് പിൽക്കാലത്ത് (1774 - 1899) ചിയാങ് മൈ സാമ്രാജ്യമായി മാറിയത്. ബാങ്കോക്കിൽ നിന്നം 700 കിലോ മീറ്റർ ദൂരെയാണ് ചിയാങ് മൈ. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരകൾക്ക് നടുവിലായി ഇത് സ്ഥിതി ചെയ്യുന്നു. പിങ് നദിയുടെ തീരത്താണ് ഈ നഗരം. ചാവോ ഫ്രാ യാ നദിയുടെ പോഷക നദിയാണ് പിങ് നദി. ചിയാങ് മൈ എന്നതിന് 'പുതിയ നഗരം' എന്നാണ് അർത്ഥം. 1296 ൽ ലാൻ ന യുടെ തലസ്ഥാനമായി സ്ഥാപിക്കപ്പെട്ടതാണ് ഇത്തരമൊരു പേരിന് പിന്നിൽ. അതുവരേയും (1262 മുതൽ) ചിയാങ് റായ് ആയിരുന്നു തലസ്ഥാനം.
ചിയാങ്മൈ เชียงใหม่ | |
---|---|
![]() Top left: East moat, Chiang Mai; top right: Stupa, Wat Phra That Doi Suthep; middle left: View from Doi Suthep of downtown Chiang Mai; middle right: Tha Phae Gate; bottom left: A songthaew shared taxi; bottom right: Wat Chiang Man | |
Coordinates: 18°47′43″N 98°59′55″E | |
Country | Thailand |
Province | Chiang Mai Province |
• Mayor | Tatsanai Puranupakorn |
• City | 40.216 ച.കി.മീ.(15.527 ച മൈ) |
• മെട്രോ | 2,905 ച.കി.മീ.(1,122 ച മൈ) |
ഉയരം | 310 മീ(1,020 അടി) |
(2008) | |
• City | 148,477 |
• ജനസാന്ദ്രത | 3,687/ച.കി.മീ.(9,550/ച മൈ) |
• മെട്രോപ്രദേശം | 960,906 |
• മെട്രോ സാന്ദ്രത | 315.42/ച.കി.മീ.(816.9/ച മൈ) |
സമയമേഖല | UTC+7 (ICT) |
Airport | IATA: CNX – ICAO: VTCC |
വെബ്സൈറ്റ് | Official website |
ഒരു നല്ല വാണിജ്യകേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ചിയാങ് മൈ. പിങ് നദിയുടെ സാമീപ്യം ഈ നഗരത്തിന്റെ വാണിജ്യ പ്രാധാന്യം വർധിപ്പിക്കുന്നു. പ്രധാന വാണിജ്യപ്പാതകൾ ഇതിലൂടെ കടന്നു പോകുന്നു. ചിയാങ് മെ പ്രവിശ്യയുടെ ജനസംഖ്യയുടെ പകുതിയിലധികവും ഈ നഗരത്തെ കേന്ദ്രീകരിച്ച് ജീവിക്കുന്നു.