ചിത്രത്തയ്യൽ
From Wikipedia, the free encyclopedia
തുണിഅലങ്കാരത്തിനുവേണ്ടിയുപയോഗിക്കുന്ന കരകൗശലപണിയാണ് ചിത്രത്തയ്യൽ. ഇതിനുവേണ്ടി ത്രെഡ് അല്ലെങ്കിൽ നൂൽ, ഒരു സൂചി എന്നീ വസ്തുക്കൾ ഉപയോഗിക്കുന്നു.
മുത്തുകൾ, ബീഡ്സ്, ക്വിൽസ്, സീക്വിൻസ് മുതലായ വസ്തുക്കളും ചിത്രത്തയ്യലിനുപയോഗിക്കുന്നു. ആധുനിക കാലങ്ങളിൽ എംബ്രോയിഡറി സാധാരണയായി തൊപ്പികൾ, അങ്കി, പുതപ്പുകൾ, ഡ്രസ് ഷർട്ടുകൾ, ഡെനിം, വസ്ത്രങ്ങൾ, കാലുറകൾ, ഗോൾഫ് ഷർട്ടുകൾ എന്നിവയിൽ കാണപ്പെടുന്നു. ചിത്രത്തയ്യൽ ത്രെഡ് അല്ലെങ്കിൽ നൂൽ വൈവിധ്യമാർന്ന നിറങ്ങളിൽ ലഭ്യമാണ്.
ആദ്യകാല എംബ്രോയിഡറിയിലെ അടിസ്ഥാന ടെക്നിക്കുകളും തുന്നലുകളും ചങ്ങല തുന്നൽ, ബട്ടൺഹോൾ അല്ലെങ്കിൽ പുതപ്പ് തയ്യൽ, ഓടിച്ചുള്ള തയ്യൽ, സാറ്റിൻ തയ്യൽ, ക്രോസ്സ് സ്റ്റിച്ചിംഗ് എന്നിവയായിരുന്നു. ഇവയെല്ലാം ഇന്നത്തെ കൈ എംബ്രോയ്ഡറിയിലെ അടിസ്ഥാന തന്ത്രങ്ങളായിരുന്നു.