ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ഒരു ഇംഗ്ലീഷ് രാഷ്ട്രീയക്കാരനാണ് കാനിങ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് ജോൺ കാനിങ് (ഇംഗ്ലീഷ്: Charles John Canning, ജീവിതകാലം: 1812 ഡിസംബർ 14 – 1862 ജൂൺ 17). 1857-ലെ ഇന്ത്യൻ ലഹള നടക്കുന്ന സുപ്രധാനകാലയളവിലായിരുന്നു ഇദ്ദേഹം ഗവർണർ ജനറലായത്. ഈ പ്രക്ഷോഭത്തെ അടിച്ചമർത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായും കാനിങ് മാറി.
റൈറ്റ് ഹോണറബിൾ ഏൾ കാനിങ്ങ് KG GCB GCSI PC | |
---|---|
ഗവർണർ ജനറൽ | |
ഓഫീസിൽ 1856 ഫെബ്രുവരി 28 – 1862 മാർച്ച് 21 | |
Monarch | വിക്ടോറിയ രാജ്ഞി |
പ്രധാനമന്ത്രി | The Viscount Palmerston The Earl of Derby |
മുൻഗാമി | ഡൽഹൗസി പ്രഭു |
പിൻഗാമി | The Earl of Elgin |
പോസ്റ്റ്മാസ്റ്റർ ജനറൽ | |
ഓഫീസിൽ 1853 ജനുവരി 5 – 1855 ജനുവരി 30 | |
Monarch | വിക്ടോറിയ രാജ്ഞി |
പ്രധാനമന്ത്രി | The Earl of Aberdeen |
മുൻഗാമി | The Earl of Hardwicke |
പിൻഗാമി | The Duke of Argyll |
ഫോറസ്റ്റ് കമ്മീഷണർ | |
ഓഫീസിൽ 1846 മാർച്ച് 2 – 1846 ജൂൺ 30 | |
Monarch | വിക്ടോറിയ രാജ്ഞി |
പ്രധാനമന്ത്രി | Sir Robert Peel, Bt |
മുൻഗാമി | The Earl of Lincoln |
പിൻഗാമി | Viscount Morpeth |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബ്രോംപ്റ്റൺ, ലണ്ടൻ | ഡിസംബർ 14, 1812
മരണം | 17 ജൂൺ 1862 49) Grosvenor Square, ലണ്ടൻ | (പ്രായം
ദേശീയത | ബ്രിട്ടീഷ് |
രാഷ്ട്രീയ കക്ഷി | കൺസെർവേറ്റീവ് പാർട്ടി പീലൈറ്റ് പാർട്ടി |
പങ്കാളികൾ | ഷാർലെറ്റ് സ്റ്റുവാർട്ട് (1817–1861) |
അൽമ മേറ്റർ | ക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫോഡ് |
ഒരു കൺസർവേറ്റീവ് രാഷ്ട്രീയക്കാരനായിരുന്നു കാനിങ്. ലണ്ടനിലെ മന്ത്രിസഭയിൽ ഒരു ഉയർന്ന സ്ഥാനം കിട്ടാത്തതിൽ നിരാശപ്പെട്ടാണ് അദ്ദേഹം ഇന്ത്യയിലെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ഇന്ത്യയെക്കുറിച്ച് ഒരു താൽപര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1856 ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 1857-ലെ ലഹള തുടങ്ങുമ്പോഴേക്കും കൽക്കത്തിയിലെ ചൂട് സഹിക്കാനാവാതെ തിരിച്ചുപോകാനും അദ്ദേഹം തീരുമാനിച്ചിരുന്നു. ലഹള അടിച്ചമർത്തിയതിനു ശേഷം ബ്രിട്ടീഷുകാരുടെ രക്തരൂഷിതമായ പ്രതികാരനടപടികളെ നിയന്ത്രിക്കാനും അദ്ദേഹം ശ്രമംനടത്തിയിരുന്നു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.