ചന്ദ്ര എക്സ്-റേ ദൂരദർശിനി
From Wikipedia, the free encyclopedia
1999 ജൂലൈ 23 ആം തീയതി 45 അടി നീളമുള്ള എക്സ് റേ ദൂരദർശിനി നാസ വിക്ഷേപിച്ചു. ഇന്ത്യൻ ശാസ്തജ്ഞനായ ചന്ദ്രശേഖറിന്റെ ഓർമ്മക്കായി ഇതിന് ചന്ദ്ര എക്സ് റേ ദൂരദർശിനി ( Chandra X-ray Telescope) എന്ന് പേരു നൽകി. ഇതിനു മുൻപുണ്ടായിരുന്ന എക്സ് റേ ദൂരദർശിനികളേക്കാൾ നൂറു മടങ്ങു കൃത്യതയുള്ള ചിത്രങ്ങളാണ് ഇതിൽ നിന്ന് കിട്ടുന്നത്. ഭൂമിയുടെ അന്തരീക്ഷം ബഹിരാകാശത്തു നിന്നു വരുന്ന എക്സ് റേ രശ്മികളിൽ വലിയൊരളവും വലിച്ചെടുക്കും. ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന എക്സ് റേ ദൂരദർശിനികളുടെ ഒരു പ്രധാന പരിമിതിയാണ് ഇത്. ഇതിനെ മറികടക്കാനാണ് ബഹിരാകാശത്ത് ഒരു ദൂരദർശിനി എന്ന ആശയം രൂപം കൊള്ളുന്നത്.
വസ്തുതകൾ ചന്ദ്ര എക്സ്-റേ ദൂരദർശിനി Chandra X-ray Observatory, പൊതു വിവരങ്ങൾ ...
ചന്ദ്ര എക്സ്-റേ ദൂരദർശിനി Chandra X-ray Observatory | |
---|---|
Chandra X-ray Observatory and Inertial Upper Stage sit inside the payload bay on Space Shuttle Columbia mission STS-93 | |
പൊതു വിവരങ്ങൾ | |
മറ്റ് പേരുകൾ: | Advanced X-ray Astrophysics Facility (AXAF) |
NSSDC ID: | 1999-040B |
സംഘടന: | NASA, SAO, CXC |
പ്രധാന കോണ്‍ട്രാക്ടർമാർ: | TRW, Northrop Grumman |
വിക്ഷേപണം: | 23 July 1999 |
വിക്ഷേപിച്ച സ്ഥലം: | Kennedy Space Center |
വിക്ഷേപണ വാഹനം: | Space Shuttle Columbia STS-93 |
ദൌത്യത്തിന്റെ ദൈർഘ്യം: | planned: 5 years[1] elapsed: 24 years and 11 months |
പിണ്ഡം: | 4,790 kg (10,560 lb) |
ഭ്രമണപഥത്തിന്റെ ഉയരം: | apogee 133,000 km (83,000 mi)
perigee 16,000 km (9,900 mi) |
ഭ്രമണ സമയം: | 64.2 hours |
തരംഗദൈർഘ്യം: | X-ray (0.1 - 10 keV) |
വ്യാസം: | 1.2 m (3.9 ft) |
വിവരങ്ങൾ ശേഖരിക്കുന്ന വിസ്തീർണ്ണം: | 0.04 m2 (0.43 sq ft) at 1 keV |
Focal length: | 10 m (33 ft) |
ഉപകരണങ്ങൾ | |
AXAF CCD Imaging Spectrometer: | |
High Energy Transmission Grating: | |
High Resolution Camera: | |
Low Energy Transmission Grating: | |
വെബ് വിലാസം: | chandra.harvard.edu |
അടയ്ക്കുക
ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി, കോപ്റ്റൺ ഗാമാ റേ ഒബ്സർവേറ്ററി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയോടൊപ്പം പ്രധാനപ്പെട്ട ഒന്നാണ് ചന്ദ്രയും..[2]