ചടയൻ ഗോവിന്ദൻ
കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവും, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയുമായിരുന്നു / From Wikipedia, the free encyclopedia
കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവും, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയുമായിരുന്നു ചടയൻ ഗോവിന്ദൻ ( മേയ് 12 1929 - സെപ്റ്റംബർ 9 1998). കൊളച്ചേരിയിൽ വെച്ചു രൂപീകരിക്കപ്പെട്ട കർഷകസംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാണ് ഗോവിന്ദൻ പൊതുപ്രവർത്തനം തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനെതിരേ അണിനിരക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം നടത്തിയപ്പോൾ ബാലനായിരുന്ന ഗോവിന്ദനും ആവേശപൂർവ്വം അതിൽ പങ്കെടുത്തു.
ചടയൻ ഗോവിന്ദൻ | |
---|---|
![]() | |
മാർക്സിസ്റ്റ് പാർട്ടി, സംസ്ഥാന സെക്രട്ടറി | |
ഓഫീസിൽ 1996-1998 | |
മുൻഗാമി | ഇ.കെ.നായനാർ |
പിൻഗാമി | പിണറായി വിജയൻ |
അഞ്ചാം കേരള നിയമസഭാംഗം | |
ഓഫീസിൽ 1977-1980 | |
മണ്ഡലം | അഴീക്കോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1929-05-12)മേയ് 12, 1929[1] |
മരണം | സെപ്റ്റംബർ 9, 1998(1998-09-09) (പ്രായം 69) |
ദേശീയത | ഇന്ത്യൻ ![]() |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) ![]() |
നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വ്യാപൃതനായി. കയറളം വീടാക്രമണകേസുമായി ബന്ധപ്പെട്ടു ഒളിവിൽ പോയി. 1965 ൽ ചൈനാ ചാരനെന്നു മുദ്രകുത്തി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനൊപ്പം നിന്നു. 1977 ൽ അഴീക്കോട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി. 1996-ൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റു.