ഘടികാരം
സമയം അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഉപാധിയാണ് ഘടികാരം(ഇംഗ്ലീഷ്: Clock) / From Wikipedia, the free encyclopedia
സമയം അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഉപാധിയാണ് ഘടികാരം അഥവ നാഴികമണി (ഇംഗ്ലീഷ് ഭാഷയിൽ: Clock). അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു.
സാധാരണയായി ഒരു ഘടികാരത്തിൽ ഞൊടികളും , നിമിഷങ്ങളും, മണിക്കൂറുകളും കുറിക്കാൻ മൂന്ന് സൂചികൾ ഉണ്ടാവും. ഏറ്റവും വണ്ണം കുറഞ്ഞ് നീളം കൂടിയ സൂചി 60 ഞൊടികളെ സൂചിപ്പിക്കാനും, വണ്ണവും നീളവും കൂടിയ സൂചി 60 നിമിഷങ്ങളെ കുറിക്കാനും, നീളം കുറഞ്ഞു വണ്ണം കൂടിയ സൂചി 12 മണിക്കൂറുകൾ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.