ഗ്രെസിക് റീജൻസി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഗ്രെസിക് റീജൻസി (പഴയ അക്ഷരവിന്യാസം ഗ്രിസി, ജാവനീസ്: ꦏꦧꦸ, റൊമാനൈസ്ഡ്: എൻഗെർസിക്) ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്ന ഒരു റീജൻസിയാണ്. ജാവയുടെയും മദുരയുടെയും വടക്ക് തീരത്തുനിന്ന് 125 കിലോമീറ്റർ അകലെയായുളള ബാവെൻ ദ്വീപും ഇതിൽ ഉൾപ്പെടുന്നു. സുരബായക്ക് 25 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രെസിക് പട്ടണമാണ് ഈ റീജൻസിയുടെ ഭരണ കേന്ദ്രം. സുരബായയിലെ മെട്രോപൊളിറ്റൻ പ്രദേശമായ ഗെർബാങ്കാർട്ടസുസിലയുടെ ഭാഗമാണ് ഗ്രെസിക് പട്ടണം.
ഗ്രെസിക് റീജൻസി Kabupaten Gresik | ||
---|---|---|
Regency | ||
Regional transcription(s) | ||
• Javanese | ꦏꦧꦸꦥꦠꦺꦤ꧀ꦓꦽꦱꦶꦏ꧀ | |
• Pegon | كَبُڤَتَينْ ڬرٚسِكْ | |
Port of Petrokimia Gresik and Gresik settlements | ||
| ||
Motto(s): Gresik Berhias Iman | ||
Location within East Java | ||
Coordinates: 7°9′14″S 112°39′22″E | ||
Country | Indonesia | |
Province | East Java | |
Capital | Gresik | |
• Regent | Sambari Halim Radianto | |
• Vice Regent | Mohammad Qosim | |
• ആകെ | 1,137.05 ച.കി.മീ.(439.02 ച മൈ) | |
(2010) | ||
• ആകെ | 11,77,201 | |
• ജനസാന്ദ്രത | 1,000/ച.കി.മീ.(2,700/ച മൈ) | |
സമയമേഖല | UTC+7 (IWST) | |
Area code | (+62) 31 | |
വെബ്സൈറ്റ് | gresikkab.go.id |
തോമസ് സ്റ്റാംഫോർഡ് റാഫിൾസ് തന്റെ ജാവയുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ വെളിപ്പെടുത്തുന്നത് ‘തീരത്തിനടുത്തുള്ള പർവ്വതം’ എന്നർത്ഥം വരുന്ന ഗിരി ഗിസിക് എന്ന വാക്കിൽനിന്നാണ് ഗെസിക്ക് എന്ന പദത്തിന്റെ ഉതഭവമെന്നാണ്. തീരത്തിനടുത്തുള്ള ഗ്രെസിക് പട്ടണകേന്ദ്രത്തിന്റെ മലയോര ഭൂപ്രകൃതിയെ ഇത് പരാമർശിക്കുന്നു.[1]
പതിനൊന്നാം നൂറ്റാണ്ട് മുതൽ ചൈന, അറബ്യ, ചമ്പ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ളവർ സന്ദർശിച്ചിരുന്ന ഒരു അന്താരാഷ്ട്ര വ്യാപാര കേന്ദ്രമായി ഗ്രെസിക് മാറിയിരുന്നു.
ജാവയിലേയ്ക്കുള്ള ഇസ്ലാമിന്റെ ആദ്യ പ്രവേശന കവാടം കൂടിയായിരുന്നു ഗ്രെസിക് റീജൻസിയിൽ ഷെയ്ഖ് മൗലാന മാലിക് ഇബ്രാഹിം, ഫാത്തിമ ബിന്റ് മൈമുൻ എന്നിവരുടെ പുരാതന ഇസ്ലാമിക ശവകുടീരങ്ങൾ നിലനിൽക്കുന്നു.[2] പതിനാലാം നൂറ്റാണ്ട് മുതൽ ഗ്രെസിക് പ്രധാന തുറമുഖങ്ങളുടേയും വ്യാപാര നഗരങ്ങളുടേയും ഇടയിലെ ഒന്നായി മാറിയിട്ടുണ്ട് എന്നതുപോലെതന്നെ മാലുക്കിൽ നിന്ന് സുമാത്രയിലേക്കും ഏഷ്യയിലെ പ്രധാന ഭൂപ്രദേശങ്ങളിലേക്കുമുള്ള (ഇന്ത്യയും പേർഷ്യയും ഉൾപ്പെടെ) കപ്പലുകളുടെ സങ്കേതമായിരുന്നു ഇത്. വിഒസി കാലഘട്ടം വരെ ഇത് ഇത്തരത്തിൽ തുടരുകയും ചെയ്തു.[3]
പതിനൊന്നാം നൂറ്റാണ്ട് മുതൽ ഗ്രെസിക്-ഡ്ജാരതൻ തുറമുഖം ഒരു പ്രധാന വാണിജ്യ കേന്ദ്രമായി പ്രവർത്തിക്കുകയും ചൈന, ഇന്ത്യ, അറേബ്യ തുടങ്ങയി വിദൂര ദേശങ്ങളിൽനിന്നുള്ള നിന്നുള്ള വ്യാപാരികളുമായി വിനിമയം നടത്തുകയും ചെയ്തിരുന്നു. ഈ വ്യാപാരികളിൽ ചിലർ ഈ പ്രദേശത്ത് ഇസ്ലാം പ്രചരിപ്പിക്കാൻ സഹായിച്ചു. 1487 ൽ സുൽത്താൻ ഐനുൽ യാക്കിൻ എന്നുകൂടി അറിയപ്പെടുന്ന സുനാൻ ഗിരി ഗ്രെസിക്കിന്റെ ഭരണാധികാരിയായിത്തീർന്നു. 1515-ൽ പോർച്ചുഗീസ് വൈദ്യുനും സഞ്ചാരിയുമായ ടോം പിയേഴ്സ് എഴുതിയ സുമ ഓറിയന്റൽ എന്ന പുസ്തകത്തിൽ ഗ്രെസിക്കിനെ "വ്യാപാര തുറമുഖങ്ങളിലെ ജാവയുടെ രത്നം" എന്നാണ് വിശേഷിപ്പിച്ചത്.[4] തുടർന്നുള്ള രണ്ട് നൂറ്റാണ്ടുകളിൽ സുനാൻ ഗിരിയുടെ പിൻഗാമികൾ ഈ പ്രദേശത്തിന്റെ അധിപതികളായി തുടർന്നു.
തുടക്കത്തിൽ ഗ്രെസിക് പ്രദേശം സുരബായ റീജൻസിയുടെ ഒരു ഭാഗമായിരുന്നു. 1974 ൽ ഇന്തോനേഷ്യൻ കേന്ദ്രസർക്കാർ 1974 ലെ പിപി നമ്പർ 38 പുറപ്പെടുവിച്ചു. ഇതനുസരിച്ച്, എല്ലാ സർക്കാർ പ്രവർത്തനങ്ങളും ക്രമേണ ഗ്രെസിക്കിലേക്ക് മാറ്റാൻ തുടങ്ങുകയും പേര് ഗ്രെസിക് പട്ടണം പ്രവർത്തന കേന്ദ്രമായി ഗ്രെസിക് റീജൻസി എന്നാക്കി മാറ്റുകയും ചെയ്തു. 1974 ൽ ഇന്തോനേഷ്യൻ സർക്കാർ ഇപ്പോൾ സുരബായയുടെ ഒരു പ്രാന്തപ്രദേശമായ ഗ്രെസിക്കിനെ ഗവൺമെന്റിന്റെ ഔദ്യോഗിക മെട്രോപൊളിറ്റൻ പ്രദേശമായ ഗെർബാങ്കെർട്ടോസുസില മെട്രോപൊളിറ്റൻ ഏരിയയുടെ ഭാഗമാക്കി.[5]
വാർകോപ്പ് (വാറംഗ് കോപി എന്നതിൽനിന്ന്) എന്നറിയപ്പെടുന്ന നിരവധി കോഫി ഷോപ്പുകളുടെ പേരിൽ പ്രശസ്തമാണ് ഈ പ്രദേശം.
2002 ൽ ഗ്രെസിക്കിൽ നിന്നുള്ള സോക്കർ ക്ലബ്ബായ പെട്രോകിമിയ പുത്രയ്ക്ക് (പി ടി പെട്രോകിമിയ ഗ്രെസിക്കിന്റെ ഉടമസ്ഥതയിലുള്ളത്) ഒരു ദേശീയ ലീഗ് കിരീടം നേടിയിരുന്നു.
ഗ്രെസിക് റീജൻസിയെ 2010 ൽ പതിനെട്ട് കെകമാതൻ (ജില്ല) ആയി വിഭജിച്ചിരുന്നു. അവയുടെ 2010 ലെ സെൻസസ് അനുസരിച്ചുള്ള ജനസംഖ്യ ചുവടെ രേഖപ്പെടുത്തിയിരിക്കുന്നു.[6]
· വ്രിംഗിനാനം (65,411)
· ദ്രിയോറെജോ (120,149)
· കെഡമീൻ (66,715)
· മെങ്കാന്റി (119,278)
· സെർമെ (69,217)
· ബെൻജെങ് (57,336)
· ബെലോങ്പാങാങ് (49,035)
· ഡുഡുകസാംപെയാൻ (43,783)
· കെബോമാസ് (106,259)
· ഗ്രെസിക് (76,594)
· മന്യാർ (109,949)
· ബങ്ഗാഹ് (57,689)
· സിദായു (40,650)
· ഡുകുൻ (54,384)
· പാൻസെങ് (39,535)
· ഉജുങ്പാങ്കാഹ് (41,828)
· സങ്കപുര (45,755)
· തമ്പാക് (24,475)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.