![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/33/Downtown_Grise_Fiord.jpg/640px-Downtown_Grise_Fiord.jpg&w=640&q=50)
ഗ്രീസ് ഫിയോർഡ്
From Wikipedia, the free encyclopedia
ഗ്രീസ് ഫിയോർഡ് കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്താലുക്ക് മേഖലയിലെ എല്ലെസ്മിയർ ദ്വീപിന്റെ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഇന്യൂട്ട് കുഗ്രാമമാണ്. ദ്വീപിലെ ജനവാസമുള്ള മൂന്ന് സ്ഥലങ്ങളിൽ ഒന്നായ ഇത്; ജനസംഖ്യ തുഛമാണെങ്കിലും (2021 ലെ കനേഡിയൻ സെൻസസ് പ്രകാരം 144 താമസക്കാർ)[5], എല്ലെസ്മിയർ ദ്വീപിലെ ഏറ്റവും വലിയ സമൂഹമായി അറിയപ്പെടുന്നു (ഇത് ഒരേയൊരു പൊതു സമൂഹമാണ്). ക്യൂബെക്കിലെ ഇനുക്ജുവാക്കിൽ നിന്ന് ഇന്യൂട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 1953-ൽ കനേഡിയൻ സർക്കാർ സൃഷ്ടിച്ച ഗ്രീസ് ഫിയോർഡ് കുഗ്രാമം കാനഡയുടെ ഏറ്റവും വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന പൊതു സമൂഹമാണ്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസകേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ശരാശരി വാർഷിക താപനില −16.5 °C (2.3 °F) ആണ്.
വസ്തുതകൾ ഗ്രീസ് ഫിയോർഡ് ᐊᐅᔪᐃᑦᑐᖅAujuittuq, Country ...
ഗ്രീസ് ഫിയോർഡ് ᐊᐅᔪᐃᑦᑐᖅ Aujuittuq | |
---|---|
Hamlet | |
![]() Downtown Grise Fiord, March 2004 | |
Coordinates: 76°25′00″N 082°53′45″W[1] | |
Country | കാനഡ |
Territory | നുനാവട് |
Region | Qikiqtaaluk |
Electoral district | Quttiktuq |
High Arctic relocation | 1953 |
• Mayor | Meeka Kiguktak |
• MLA | David Akeeagok |
• ആകെ | 332.90 ച.കി.മീ.(128.53 ച മൈ) |
ഉയരം (at airport)[6] | 41 മീ(135 അടി) |
(2021)[5] | |
• ആകെ | 144 |
• ജനസാന്ദ്രത | 0.4/ച.കി.മീ.(1/ച മൈ) |
സമയമേഖല | UTC−05:00 (EST) |
• Summer (DST) | UTC−04:00 (EDT) |
Canadian Postal code | X0A 0J0 |
ഏരിയ കോഡ് | 867, Exchange: 980 |
അടയ്ക്കുക