ഗ്യോങ്ജു
From Wikipedia, the free encyclopedia
ദക്ഷിണ കൊറിയയിലെ ഉത്തര ഗ്യോങ്സാങ് പ്രവിശ്യയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശപട്ടണമാണ് ഗ്യോങ്ജു(കൊറിയൻ ഉച്ചാരണം: [kjəːŋdʑu])[1][2] 1,324 km2 (511 sq mi) വിസ്തീർണ്ണവും 2008ലെ സെൻസസ് പ്രകാരം 269,343 പേർ വസിക്കുന്നതുമായ ഗ്യോങ്ജു അന്തോങ് കഴിഞ്ഞാൽ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ്.[1][3] സോളിനു 370 km (230 mi) തെക്കുകിഴക്കും[4] പ്രവിശ്യാതലസ്ഥാനമായ ദേഗുവിനു 55 km (34 mi) കിഴക്കുമായി[5] സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പടിഞ്ഞാറ് ചൊങ്ദോയും യോങ്ചോണും, തെക്ക് ഉൾസാനും, വടക്ക് പൊഹങ്ങും കിഴക്ക് ജപ്പാൻ കടലുമാണ് (കിഴക്കൻ കടൽ).[1] തേബെക്ക് മലനിരകളുടെ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിൽ ധാരാളം ഉയർന്ന കുന്നുകളുണ്ട്.[6]
വസ്തുതകൾ ഗ്യോങ്ജു 경주, കൊറിയൻ transcription(s) ...
ഗ്യോങ്ജു 경주 | ||
---|---|---|
മുൻസിപ്പൽ സിറ്റി | ||
കൊറിയൻ transcription(s) | ||
• ഹൻഗുൾ | 경주시 | |
• ഹഞ്ജ | 慶州市 | |
• Revised Romanization | ഗ്യോങ്ജു-ശി | |
• McCune-Reischauer | ക്യോങ്ജു-ശി | |
A collage of six photographs of Gyeongju landmarks. The first row shows tumuli and trees. The second row consists of three images; from left to right, a stone observatory, a seated stone Buddha statue, and a modern glass tower are arranged. At right on the third row, a photo of a colorful wooden building with a stone bridges is shown. At left, a pavilion reflecting the image on a pond is shown. മുകളിൽ: തുമുലി ഉദ്യാനം; മദ്ധ്യത്തിൽ ഇടത്ത്: ചോംസൊങ്ദേ observatory; മദ്ധ്യത്തിൽ നടുക്ക്: സോക്ഗുറാം ഗ്രോട്ടൊ; മദ്ധ്യത്തിൽ വലത്ത്: ഗ്യോങ്ജു ടവർ; താഴെ ഇടത്ത്: ബുൾഗുസ്ക ക്ഷേത്രം; താഴെ വലത്ത് അനപ്ജി കുളം. | ||
| ||
രാജ്യം | ദക്ഷിണ കൊറിയ | |
പ്രദേശം | ഉത്തര ഗ്യോങ്സാങ് പ്രവിശ്യ | |
ഭരണവിഭാഗങ്ങൾ | 4 ഇപ്, 8 മ്യോൺ, 11 ദോങ്, 305 റി | |
• ആകെ | 1,324.39 ച.കി.മീ.(511.35 ച മൈ) | |
(2008) | ||
• ആകെ | 2,69,343 | |
• ജനസാന്ദ്രത | 212/ച.കി.മീ.(550/ച മൈ) | |
• ഭാഷാഭേദം | ഗ്യോങ്സാങ് | |
വെബ്സൈറ്റ് | gyeongju.go.kr |
അടയ്ക്കുക