![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d2/Gordon_Bell.jpg/640px-Gordon_Bell.jpg&w=640&q=50)
ഗോർഡൻ ബെൽ
From Wikipedia, the free encyclopedia
ഗോർഡൻ ബെൽ (ജനനം:1934)ഒരു അമേരിക്കൻ ഇലക്ട്രിക്കൽ എഞ്ചിനീയറും മാനേജരുമാണ്. 1960–1966 കാലഘട്ടത്തിൽ ഡിജിറ്റൽ എക്യുപ്മെന്റ് കോർപ്പറേഷന്റെ (ഡിഇസി) ആദ്യകാല ജീവനക്കാരനാണ്, മൈക്രൊസോഫ്റ്റിന്റെ ഗവേഷണ വിഭാഗത്തിലെ സീനിയർ ശാസ്ത്രജ്ഞനാണ്. ഡിജിറ്റൽ എക്യുപ്മെൻറ് കോർപ്പറേഷന്റെ വികസന വിപണന പ്രവർത്തനങ്ങളിൽ ബെൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബെൽ അവരുടെ പല പിഡിപി(PDP) മെഷീനുകളും രൂപകൽപ്പന ചെയ്യുകയും പിന്നീട് വാക്സി(VAX)-ന്റെ വികസനത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു, 1972-1983 എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായി. PDP-1 ന് വേണ്ടി ഇൻപുട്ട് ഔട്ട് പുട്ട് സിസ്റ്റം രൂപ കല്പ്പന ചെയ്തു. സംരംഭകൻ, നിക്ഷേപകൻ, 1986-1987 കാലഘട്ടത്തിൽ എൻഎസ്എഫി(NSF)ന്റെ കമ്പ്യൂട്ടിംഗ് ആൻഡ് ഇൻഫർമേഷൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡയറക്ടറേറ്റിന്റെ സ്ഥാപക അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ ബെൽ പ്രവർത്തിച്ചു. 1995 മുതൽ 2015 വരെ മൈക്രോസോഫ്റ്റിലുള്ള ബെൽ 'ടെലിപ്രസൻസ്' എന്ന മേഖലയിലുള്ള കമ്പ്യൂട്ടറുകളുടെ ഉപയോഗത്തെ പറ്റിയാണ് ഗവേഷണം നടത്തി.
ഗോർഡൻ ബെൽ | |
---|---|
![]() | |
ജനനം | (1934-08-19) ഓഗസ്റ്റ് 19, 1934 (89 വയസ്സ്)[1] Kirksville, Missouri, US |
കലാലയം | MIT |
അറിയപ്പെടുന്നത് | Computer architecture |
ജീവിതപങ്കാളി(കൾ) | Gwen Bell[1] |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | DEC, Microsoft |
വെബ്സൈറ്റ് | gordonbell |