ഗൂഗിൾ ചാറ്റ്
From Wikipedia, the free encyclopedia
ഗൂഗിൾ വികസിപ്പിച്ച ഒരു ആശയവിനിമയ സേവനമാണ് ഗൂഗിൾ ചാറ്റ്. തുടക്കത്തിൽ ടീമുകൾക്കും ബിസിനസ്സ് പരിതസ്ഥിതികൾക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഇത് പിന്നീട് സാധാരണ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി. ഇത് ഡയറക്ട് മെസേജ്, ഗ്രൂപ്പ് സംഭാഷണങ്ങൾ, ചാറ്റിംഗിന് പുറമെ ഒരു കേന്ദ്ര സ്ഥലത്ത് ടാസ്ക്കുകൾ സൃഷ്ടിക്കാനും അസൈൻ ചെയ്യാനും ഫയലുകൾ പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന സ്പെയ്സുകൾ എന്നിവ നൽകുന്നു. സ്വന്തം വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും അല്ലെങ്കിൽ ജിമെയിൽ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ഇത് ആക്സസ് ചെയ്യാൻ കഴിയും.
![]() | |
Screenshot Screenshot of the interface of the Google Chat website Screenshot of the interface of the Google Chat website | |
വികസിപ്പിച്ചത് | ഗൂഗിൾ |
---|---|
ആദ്യപതിപ്പ് | മാർച്ച് 9, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-03-09) |
പ്ലാറ്റ്ഫോം | ആൺട്രോയിട്, ഐഒഎസ്, വെബ് |
തരം | ആശയവിനിമയ സേവനം |
അനുമതിപത്രം | ഫ്രീവേർ |
വെബ്സൈറ്റ് | chat |
2017 മാർച്ച് 9-ന്, ഗൂഗിൾ ഹാങ്ഔട്ട്സ്- ന് പകരമായി വന്ന രണ്ട് ആപ്പുകളിൽ (മറ്റൊന്ന് ഗൂഗിൾ മീറ്റ്) ഒന്നായി ഹാങ്ഔട്ട്സ് ചാറ്റ് എന്ന പേരിൽ ഇത് ആദ്യമായി സമാരംഭിച്ചു. 2020 ഏപ്രിൽ 9-ന് ഇത് ഗൂഗിൾ ചാറ്റ് എന്ന് പുനർനാമകരണം ചെയ്തു. ഇത് ആദ്യം ഗൂഗിൾ വർക്ക് സ്പെയിസ് ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. പിന്നീട്, 2021 ഏപ്രിലിൽ പൂർണ്ണമായി ലഭ്യമാകുന്നത് വരെ സാധാരണ ഉപഭോക്തൃ അക്കൗണ്ടുകളിലേക്ക് "ഏറ്ലി ആക്സസ്സ്" ആയി ഗൂഗിൾ ചാറ്റ് പുറത്തിറക്കാൻ തുടങ്ങി. 2022-ന്റെ തുടക്കത്തിൽ ഗൂഗിൾ യഥാർത്ഥ ഹാങ്ഔട്ട്സ് ഒഴിവാക്കി പകരം ചാറ്റ് കൊണ്ടുവന്നു.